തിരുവനന്തപുരം: വൃദ്ധമാതാവിന്റെ സ്വത്തുക്കള്‍ എഴുതി വാങ്ങി അമ്മയറിയാതെ പാറക്ക്വാറിക്ക് വിറ്റ മകനെതിരെ വനിതാ കമ്മീഷന്‍ നടപടിയെടുത്തു.വനിതാകമ്മീഷന്റെ മിനി അദാലത്തിലാണ് കമ്മീഷന്‍ അംഗം ഡോ. ഷാഹിദാ കമാല്‍ അമ്മയെ കബളിപ്പിച്ച മകനെതിരെ നടപടിയെടുക്കാന്‍ ശുപാര്‍ശ ചെയ്തത്.
മാതാവിന്റെ മരണ ശേഷം മാത്രം സ്വത്ത് നല്‍കാമെന്നായിരുന്നു ധാരണ. എന്നാല്‍ സംരക്ഷിച്ചു കൊളളാമെന്ന ഉറപ്പില്‍ സ്വത്ത് എഴുതി വാങ്ങിയ ശേഷം അമ്മയെ കബളിപ്പിച്ച് 65 ലക്ഷം രൂപക്ക് പാറക്വാറിക്ക് വിറ്റു. വില്‍ക്കുന്നതിന് ധാരണയായതറിഞ്ഞ് തന്റെ ചികിത്സക്കും ചെലവിനുമായി മകനില്‍ നിന്നും പതിനഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് അമ്മ വനിതാ കമ്മീഷനെ സമീപിക്കുകയായിരുന്നു. മകന്‍ ആവശ്യം നിരസിച്ചതിനെ തുടര്‍ന്ന് പത്ത് ലക്ഷം രൂപ അമ്മക്ക് നല്‍കാന്‍ മകനോട് കമ്മീഷന്‍ ഉത്തരവിട്ടു. എന്നാല്‍ ഈ ഉത്തരവ് നല്‍കിയതിന്റെ അടുത്ത ദിവസം തന്നെ സ്ഥലം ക്വാറിയുടമക്ക് മകന്‍ രജിസ്റ്റര്‍ ചെയ്തു കൊടുത്തതായി കമ്മീഷന്റെ അന്വേഷണത്തില്‍ വ്യക്തമായി. ഇതോടെയാണ് നടപടിയെടുക്കാന്‍ തീരുമാനമായത്.
Post Your Comments