Latest NewsKerala

മാരമണ്‍ കണ്‍വെന്‍ഷനിലെ സന്ധ്യയോഗങ്ങളിലെ സ്ത്രീ പങ്കാളിത്തം :സുപ്രധാന തീരുമാനവുമായി മാര്‍ത്തോമ സഭ

പത്തനംതിട്ട : മാരമണ്‍ കണ്‍വെന്‍ഷന്റെ സന്ധ്യയോഗങ്ങളില്‍ സ്ത്രീകള്‍ക്ക് ഉണ്ടായിരുന്ന വിലക്ക് നീങ്ങി. ഇനി മുതല്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സന്ധ്യയോഗങ്ങളില്‍ പങ്കെടുക്കാമെന്ന് മാര്‍ത്തോമ സഭ നിലപാടെടുത്തു.

നേരത്തെ സന്ധ്യായോഗങ്ങളില്‍ പുരുഷന്മാര്‍ക്ക് മാത്രമാണ് പ്രവേശനം ഉണ്ടായിരുന്നത്. എന്നാല്‍ രാത്രി കാല യോഗത്തിന്റെ സമയത്തില്‍ മാറ്റം വരുത്തിയിട്ടുണ്ട്.
നേരത്തെ നടത്തിയിരുന്ന രാത്രികാല യോഗം വൈകിട്ട് 5 മണി മുതല്‍ 6.30 സമയത്തേക്കാണ് പുഃനക്രമീകരിച്ചിരിക്കുന്നത്.

തങ്ങള്‍ക്ക് ആര്‍ത്തവവുമായി ബന്ധപ്പെട്ട വിവേചനമൊന്നുമില്ലെന്ന് ജോസഫ് മാര്‍ത്തോമാ മെത്രാപോലീത്ത പറഞ്ഞു. നൂറ് വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ സ്ത്രീകള്‍ക്ക് തുല്യാവകാശം നല്‍കിയിട്ടുണ്ട് മാര്‍ത്തോമ്മാ സഭ എന്നും അവകാശപ്പെട്ടു.

shortlink

Related Articles

Post Your Comments


Back to top button