ഡൽഹി : രാജ്യത്തെ ഓണ്‍ലൈന്‍ വ്യാപാരവും ഇനി റിലയന്‍സിന് സ്വന്തം.ഓണ്‍ലൈന്‍ വ്യാപാര മേഖലയിലെ വമ്പന്മാരായ ആമസോൺ ,ഫ്ളിപ് കാർട്ട് തുടങ്ങിയവയെ മറികടക്കുംവിധം പുതിയ വ്യപാര ശൃംഖല ഒരുക്കാനാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ തീരുമാനം.
ഗുജറാത്തില്‍ റിലയന്‍സിന് നിലവിലുള്ള 12 ലക്ഷത്തോളം ചില്ലറ വില്‍പന കേന്ദ്രങ്ങളെക്കൂടി ഉള്‍പ്പെടുത്തിക്കൊണ്ട് പുതിയ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം അവതരിപ്പിക്കുമെന്ന് മുകേഷ് അംബാനി വ്യക്തമാക്കി.ജിയോ ടെലികോം അടക്കമുള്ള മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങളെക്കൂടി കൂട്ടിയിണക്കി ബൃഹത്തായ ചില്ലറവില്‍പന ശൃംഖല രൂപപ്പെടുത്താനാണ് റിലയന്‍സ് ലക്ഷ്യംവെക്കുന്നത്.
ഇന്ത്യയിൽ 28 കോടി ഉപയോക്താക്കളാണ് റിലയന്‍സ് ജിയോയ്ക്ക് ഉള്ളത്. ഇന്ത്യയിലെ 6,500 നഗരങ്ങളിലായി പതിനായിരത്തോളം ചെറുകിട വില്‍പന കേന്ദ്രങ്ങളുമുണ്ട്. ഇവയെയെല്ലാം സമന്വയിപ്പിച്ചുകൊണ്ട് ജിയോ ആപ്പുകളും മറ്റ് സംവിധാനങ്ങളും ഉപയോഗപ്പെടുത്തിയായിരിക്കും പുതിയ ഓണ്‍ലൈന്‍ വ്യാപാര ശൃംഖല പ്രവര്‍ത്തിക്കുക. ഇത് മറ്റ് ഓൺലൈൻ വ്യപാര കമ്പനിക്ക് വിലങ്ങ് തടിയാകുമോ എന്ന ഭയവും ചിലർക്കുണ്ട്.
Post Your Comments