ഗാന്ധിനഗര്‍: ഗുജറാത്ത് സമ്മിറ്റ് 2019ന്റെ ഭാഗമായി സംസ്ഥാനത്തുടനീളം വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. നിരവധി പദ്ധതികള്‍ക്ക് പ്രധാനമന്ത്രി തറക്കല്ലിടുകയും ചെയ്തു.
#WATCH Prime Minister Narendra Modi rides a K-9 Vajra Self Propelled Howitzer built by Larsen & Toubro pic.twitter.com/ww9B90OaiD
— ANI (@ANI) January 19, 2019
ഹസിറയിലെ ലാര്‍സന്‍ ആന്റ് ടര്‍ബോ ആര്‍മേര്‍ഡ് സിസ്റ്റം കോംപ്ലക്‌സും പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്റെ സാന്നിധ്യത്തില്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ഈ ചടങ്ങിനിടെയായിരുന്നു പുതിയ കെ 9 വജ്ര സ്വയംനിയന്ത്രിത പീരങ്കിയില്‍ മോദി പരിശോധന നടത്തുകയും യാത്ര നടത്തുകയും ചെയ്തത്. ലാര്‍സന്‍ ആന്റ് ടര്‍ബോ നിര്‍മിച്ച പീരങ്കിയിലാണ് മോദി യാത്ര നടത്തിയത്. കൂടാതെ പ്രതിരോധരംഗത്തേക്ക് കടന്നുവരാനിരിക്കുന്ന മറ്റ് ആയുധ സജ്ജീകരണങ്ങളും പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും വിലയിരുത്തുകയും ചെയ്തു.
Checking out the tanks at L&T’s Armoured Systems Complex in Hazira. pic.twitter.com/zf7wRrbX7Y
— Narendra Modi (@narendramodi) January 19, 2019
Post Your Comments