കോഴിക്കോട്: എയര്‍ ഇന്ത്യക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ രൂക്ഷ വിമര്‍ശനം. പ്രവാസികളെ കൊള്ളയടിക്കാന്‍ നേതൃത്വം നല്‍കുന്നത് ദേശീയ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യയാണെന്ന് പിണറായി കുറ്റപ്പെടുത്തി. കോഴിക്കോട്ട് കേരള പ്രവാസി സംഘം സംസ്ഥാന സമ്മേളനത്തിന്റെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
പ്രവാസികളുടെ പ്രശ്നങ്ങളില്‍ കേന്ദ്രസര്‍ക്കാരിന്റെ ഇടപെടലുകളെ രൂക്ഷമായി വിമര്‍ശിച്ചായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം. പ്രവാസി ക്ഷേമത്തിനായി കണ്‍സോര്‍ഷ്യം രൂപീകരിക്കണമെന്ന ആവശ്യം കേന്ദ്രം അവഗണിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള പ്രവാസി സംഘത്തിന്റെ അഞ്ചാം സംസ്ഥാന സമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റായി പിടി കുഞ്ഞു മുഹമ്മദിനെയും ജനറല്‍ സെക്രട്ടറിയായി കെ വി അബ്ദുള്‍ഖാദര്‍ എംഎല്‍എയെയും വീണ്ടും തെരഞ്ഞെടുത്തു.
Post Your Comments