KeralaLatest NewsCrime

റോഡരികില്‍ നിര്‍ത്തിയിട്ട കാറിന്റെ ചില്ല് തകര്‍ത്ത് 2.25 ലക്ഷം കവര്‍ന്നു

കണ്ണൂര്‍ : റോഡരികില്‍ നിര്‍ത്തിയിട്ട കാറിന്റെ ചില്ല് തകര്‍ത്ത് 2.25 ലക്ഷം കവര്‍ന്നു. തളിപറമ്പ് ടാഗോര്‍ വിദ്യാനികേതന്‍ സ്‌കൂളിന് സമീപം വ്യാഴാഴ്ച്ച രാത്രിയോടെയായിരുന്നു സംഭവം. കുറ്റ്യേരി സ്വദേശി വി.വി അബ്ദുള്ളയുടെ പണമാണ് കവര്‍ന്നത്.

സമീപത്തെ മന്ന റോയല്‍ സ്‌കൂളില്‍ വാര്‍ഷികാഘോഷത്തിന് പങ്കെടുക്കാനെത്തിയ അബ്ദുള്ള രാത്രി ഒന്‍പതരയോടെ കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ടു. അരമണിക്കൂറിന് ശേഷം തിരികെയെത്തി സമീപത്തെ കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് പോകാന്‍ കാറിനടുത്തെത്തിയപ്പോഴാണ് ഗ്ലാസ് തകര്‍ത്ത നിലയില്‍ കണ്ടത്.

മുന്‍ സീറ്റില്‍ സൂക്ഷിച്ചിരുന്ന ബാഗും പണവുമണ് നഷ്ടപ്പെട്ടത്. പിന്‍സീറ്റിലെ ചില്ല് തകര്‍ന്ന നിലയിലാണ്. സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തി വരികയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button