ഗാന്ധിനഗര്‍ :തിരക്കുകള്‍ക്കിടയിലും സ്വവസതിയിലെത്തി അമ്മയെ കാണാന്‍ സമയം കണ്ടെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘വൈബ്രന്റെ ഗുജറാത്ത്’ അടക്കമുള്ള വികസന പദ്ധതികളുമായി മൂന്ന് ദിവസമായി ഗുജറാത്തിലായിരുന്നു നരേന്ദ്ര മോദി.
ഒടുവില്‍ തന്റെ ഭരണപരമായ തിരക്കുകളെല്ലാം തീര്‍ത്തതിന് ശേഷമാണ് മോദി അമ്മയേയും സഹോദരനേയും മറ്റ് ബന്ധുക്കളെയും കണ്ടുമടങ്ങിയത്. ഇന്ന് രാവിലെ മുംബൈയിലേക്കുള്ള ഫ്‌ളൈറ്റിനായി അഹമ്മദാബാദ് എയര്‍പോര്‍ട്ടിലേക്ക് പോകുംവഴിയാണ് മോദി, ഗാന്ധിനഗറിനടുത്തുള്ള റെയ്‌സാനിലെ വീട്ടിലും കയറിയത്.
ഏതാണ്ട് അരമണിക്കൂര്‍ സമയം മാത്രമാണ് അദ്ദേഹം വീട്ടില്‍ ചിലവിട്ടത്. അമ്മ ഹീരാബെന്‍, സഹോദരന്‍ പങ്കജ് മോദി, ഏതാനും അടുത്ത ബന്ധുക്കള്‍ എന്നിവര്‍ വീട്ടിലുണ്ടായിരുന്നു
#WATCH PM Narendra Modi meets his mother on the occasion of his birthday today, in Gandhinagar (Gujarat). pic.twitter.com/pl3IPgWLC6
— ANI (@ANI) September 17, 2016
Post Your Comments