മാനന്തവാടി : പൊതുജനങ്ങള്‍ക്ക് സേവനങ്ങള്‍ വിരല്‍ തുമ്പിലൊരുക്കി ജില്ലയിലെ പുതിയ നഗരസഭകളായ മാനന്തവാടിയും ബത്തേരിയും സമ്പൂര്‍ണ ഡിജിറ്റല്‍ നഗരസഭകളായി. സംസ്ഥാനത്ത് പുതിയതായി രൂപീകരിച്ച 28 നഗരസഭകളുടെ വെബ്‌സൈറ്റുകള്‍ കഴിഞ്ഞ ദിവസം മന്ത്രി എ സി മൊയ്തീന്‍ ഉദ്ഘാടനം ചെയ്തിരുന്നു.
സിവില്‍ രജിസ്‌ട്രേഷന്‍ വിവരങ്ങള്‍, വിവിധ അപേക്ഷ ഫോറങ്ങള്‍, സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ വിവരങ്ങള്‍, വിവിധ ലൈസന്‍സിനുള്ള അപേക്ഷ നല്‍കല്‍, കെട്ടിട നിര്‍മാണ അപേക്ഷകള്‍, സര്‍ക്കാര്‍ ഉത്തരവുകള്‍, ടെന്‍ഡറുകള്‍ തുടങ്ങിയ സേവനങ്ങള്‍ സേവനം ഇതുവഴി ലഭിക്കും. നഗരസഭകളിലെ ജനസംഖ്യ, കൗണ്‍സിലര്‍മാരുടെ വിവരങ്ങള്‍ എന്നിവയും വെബ് സൈറ്റിലുണ്ടാകും.
Post Your Comments