കണ്ണൂര്‍•ഉഡാന്‍ പദ്ധതി നടപ്പാക്കുന്നതുകൊണ്ടാണ് കണ്ണൂര്‍ വിമാനത്താവളത്തിന് ന്ധനനികുതി ഇളവ് ലഭിക്കാന്‍ കാരണമെന്ന് കിയാല്‍ എം.ഡി. ഇന്ധന നികുതി ഒരു ശതമാനമായി കുറച്ചത് ഉഡാന്‍ പദ്ധതി നടപ്പിലാക്കുന്നതുകൊണ്ടാണെന്നും വി.തുളസീദാസ് പറഞ്ഞു.
ഡല്‍ഹി-കണ്ണൂര്‍-തിരുവനന്തപുരം സ്ഥിരം സര്‍വീസിനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കി. ഡല്‍ഹിയില്‍നിന്ന് കണ്ണൂര്‍ വഴി തിരുവനന്തപുരത്തേക്ക് സ്ഥിരം വിമാന സര്‍വീസിനുള്ള ശ്രമങ്ങളാണ് കിയാല്‍ നടത്തുന്നത്. കണ്ണൂരില്‍നിന്ന് വിദേശ യാത്രക്കാരെയാണ് കൂടുതലും പ്രതീക്ഷിച്ചത്. പക്ഷേ ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തിലും വലിയ വര്‍ധനയുണ്ടായി. ഈ സാഹചര്യത്തിലാണ് കൂടുതല്‍ ആഭ്യന്തര സര്‍വീസുകള്‍ ആരംഭിക്കാനുള്ള ശ്രമം ഊര്‍ജിതമാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
തിങ്കളാഴ്ച തിരുവനന്തപുരത്ത് നടക്കുന്ന വിമാന കമ്പനികളുടെ യോഗത്തില്‍ കൂടുതല്‍ വിദേശ കമ്പനികളെ കണ്ണൂരിലെത്തിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും എം.ഡി പറഞ്ഞു.
കിയാലിന്റെ ഓഹരി മൂലധനം വര്‍ധിപ്പിക്കാനും പൊതുയോഗത്തില്‍ ധാരണയായി.
വികസന പ്രവര്‍ത്തനങ്ങള്‍ക്കായി രണ്ടായിരം കോടി മൂലധനം അധികമായി സമാഹരിക്കുന്നത്. കണ്ണൂരില്‍ ചേര്‍ന്ന കിയാല്‍ ഓഹരി ഉടമകളുടെ വാര്‍ഷിക പൊതു യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ ഇ പി ജയരാജന്‍,കെ കെ ശൈലജ ടീച്ചര്‍,ഇ ചന്ദ്രശേഖരന്‍,കടന്നപള്ളി രാമചന്ദ്രന്‍,എ കെ ശശീന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Post Your Comments