തിരുവനന്തപുരം: ശബരിമല കര്‍മസമിതിയുടെ ശതം സമര്‍പ്പയാമിക്കുളള തുക വിശ്വാസി സമൂഹത്തെ തെറ്റിദ്ധരിപ്പിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിയിലേക്ക് എത്തിയതായി കെ സുരേന്ദ്രന്‍. ദുരിതാശ്വാസ നിധിയുടെ അക്കൗണ്ട് നമ്ബറും കെ സുരേന്ദ്രന്‍റെയും അയ്യപ്പന്‍റെയും ചിത്രം വെച്ച് വ്യാജ പോസ്റ്റുകളിറാക്കിയാണ് വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഇതിനെതിരെയാണ് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ തന്നെ ഫേസ്ബുക്കിലൂടെ ഇത് തിരുത്തി രംഗത്ത് വന്നിരിക്കുന്നത്.
ഫേസ്ബുക്ക് കുറിപ്പിങ്ങനെ
കമ്മികളും സുഡാപ്പികളും സംയുക്തമായി നടത്തുന്ന പിതൃശൂന്യ സൈബര്‍ പ്രചാരണം മനസ്സിലാക്കാനുള്ള കഴിവ് വിശ്വാസി സമൂഹത്തിനുണ്ടെന്നറിയാം. ഒരാള്‍പോലും തെറ്റിദ്ധരിപ്പിക്കപ്പെട്ടുകൂടാ എന്നുള്ളതുകൊണ്ടു മാത്രമാണ് ഇതിവിടെ കുറിക്കുന്നത്.
പിണറായി വിജയനെതിരെ ആരെങ്കിലും വല്ലതും മൊഴിയുന്നുണ്ടോ എന്നന്വേഷിക്കാനും കേസ്സെടുക്കാനും മാത്രമുള്ളതാണല്ലോ ഇവിടുത്തെ പൊലീസിന്റെ സൈബര്‍ സെല്ലും. തെറ്റായ പ്രചരണങ്ങളില്‍ വീഴാതിരിക്കുക. ഓരോ ചില്ലിക്കാശും വിലപ്പെട്ടതാണ്.
അത് സത്യവും ധര്‍മ്മവും നിലനിര്‍ത്താന്‍ വിശ്വാസവും ആചാരവും സംരക്ഷിക്കാന്‍ മാത്രമായി വിനിയോഗിക്കുക. ശതം സമര്‍പ്പയാമിയുടെ ഒറിജിനല്‍ അക്കൗണ്ട് നമ്ബര്‍ ഇതോടൊപ്പം ചേര്‍ത്തിട്ടുണ്ട്. ആണിനെ പെണ്ണാക്കുന്ന വ്യാജന്‍മാര്‍ നാടു ഭരിക്കുന്നിടത്ത് വിശ്വാസി സമൂഹം നിതാന്ത ജാഗ്രത പുലര്‍ത്തേണ്ടിയിരിക്കുന്നു.
https://www.facebook.com/KSurendranOfficial/posts/2085354778215814?__xts__%5B0%5D=68.ARDYcgLv2wCych8EXvQwoowIK-3OuHBdEhyInvBV8wYW11bstsJACZrWMKTQ4bVj-UdDM5P1Rnz6pq0oNN_J8N_o1CC6JFp6fVe1Gx31xEDKw8DsSohgwbf4Dx-cZOccYYxO913cuR5XP0Ojt9sDxfqpJMgFTlfGrFHvgac8REl3c4Mhx_oQq03hRb9HCBsEEHs_C1lz9lsn2GyUidaltRWaL92Eb8T57BTEBtuf8GBvTeEfrExY6ldrZ99wPmYG95wLZjAtUOiHt2LWrWrBd0AXDUy4-clKpuURjTHK-0pDmDMsdRVN1OT8Dzux7XRPMveng7mLsE7tVPcrO_r2es5NRw&__tn__=-R
Post Your Comments