KeralaLatest News

വിവാഹപ്പിറ്റേന്ന് അമ്മയുമായി വിമാനത്തില്‍ പറന്ന് മാധ്യമപ്രവത്തകന്‍: വൈറല്‍ കുറിപ്പ്

കൂലിപ്പണി ചെയ്ത് വളര്‍ത്തിയ അമ്മയ്ക്ക് ഇങ്ങനെയൊക്കെ അല്ലേ സന്തോഷം നല്‍കേണ്ടതെന്ന് ജയേഷ് ചോദിക്കുന്നു

തിരുവനന്തപുരം: വിവാഹത്തിന് സര്‍പ്രൈസ് നല്‍കുക എന്നത് ഇപ്പോഴത്തെ ഒരു ട്രെന്‍ഡ് ആണ്. വരന്‍ വധുവിനും വധു തിരിച്ചും സര്‍പ്രൈസുകള്‍ നല്‍കുന്നത് കാണാം. എന്നാല്‍ തന്നെ കൂലിപ്പണിയെടുത്ത് വളര്‍ത്തി വലുതാക്കിയ അമ്മയ്ക്ക് സര്‍പ്രൈസ് നല്‍കിയിരിക്കുകയാണ് മലപ്പുറത്തുകാരനായ മാധ്യമ പ്രവര്‍ത്തകന്‍. ജയേഷ് പൂക്കോട്ടൂരാണ് താന്‍ അമ്മയ്ക്ക് നല്‍കിയ കട്ട സര്‍പ്രൈസിന്റെ ചിത്രവും കുറിപ്പും ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. തിരുവന്തപുരം സ്വദേശിയും മാധ്യമപ്രവര്‍ത്തകയുമായ ആര്യയെ വിഹാഹം ചെയ്ത ജയേഷ് വിവാഹത്തിനു ശേഷം നാട്ടിലേയ്ക്കു മടക്കയാത്ര വിമാനത്തിലാക്കി അമ്മയ്ക്ക് സര്‍പ്രൈസ് ഗിഫ്റ്റ് നല്‍കുകയായിരുന്നു

കൂലിപ്പണി ചെയ്ത് വളര്‍ത്തിയ അമ്മയ്ക്ക് ഇങ്ങനെയൊക്കെ അല്ലേ സന്തോഷം നല്‍കേണ്ടതെന്ന് ജയേഷ് ചോദിക്കുന്നു.  ഇതൊക്കെ ഇത്ര വലിയ കാര്യം ആണോന്നു ചോദിക്കുന്നവര്‍ ഉണ്ടാകും. എന്നാല്‍ മക്കളെ പോറ്റാനായി വയലില്‍ പണിയെടുത്ത അമ്മ ട്രെയിനില്‍ തന്നെ രണ്ടോ മൂന്നോ തവണയേ കയറിയിട്ടുള്ളൂ എന്നും, അപ്പോ അവര്‍ക്ക് ഇതൊക്കെയല്ലേ വല്യ സന്തോഷങ്ങള്‍ എന്നും ജയേഷ് ചോദിക്കുന്നു.

‘മലപ്പുറം ജില്ലയിലെ പൂക്കോട്ടൂരില്‍ വയലില്‍ പണിയെടുത്താണ് മക്കളെ അമ്മ വളര്‍ത്തിയത്. ട്രെയിനില്‍ തന്നെ രണ്ടോ മൂന്നോ തവണയേ അമ്മ കയറിയിട്ടൊള്ളൂ. ഈ യാത്ര ശരിക്കും അമ്മയ്ക്ക് സര്‍പ്രൈസ് ആയിരുന്നുവെന്ന് ജയേഷ് പറയുന്നു’.

ജയേഷ് പൂക്കോട്ടൂരിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

പുതിയ വീട്ടില്‍ പാലു കാച്ചിയ സമയത്ത് പറഞ്ഞിരുന്നില്ലേ അമ്മയെ കുറിച്ച്,
കൂലിപ്പണി ചെയ്ത് എന്നെ വളര്‍ത്തിയ അമ്മിണി അമ്മയെ കുറിച്ച്,

അങ്ങനെ അമ്മയ്ക്ക് ഞങ്ങള്‍ കല്യാണ ദിവസം തന്നെ ഒരു കട്ട സര്‍പ്രൈസ് കൊടുത്തു,

കല്യാണം കൂടാന്‍ നാട്ടില്‍ നിന്ന് എത്തിയ റിലേറ്റീവ്‌സ് എല്ലാം തിരിച്ചു തിരുവനന്തപുരത്ത് നിന്നു മലപ്പുറത്തേക്ക് കയറാന്‍ നിക്കുകയായിരുന്നു.അമ്മയും വന്ന ബസില്‍ കേറാന്‍ നോക്കിയപ്പോഴാണ് തിരിച്ചു രാവിലെ ഫ്‌ലൈറ്റില്‍ പോകാം എന്ന് പറഞ്ഞത്.

അമ്മ ശരിക്കും ഷോക്കടിച്ച പോലെയായി.
ഐഡി കാര്‍ഡ് വേണ്ടേ എന്നായി ബന്ധുക്കളുടെ സംശയം.
നമ്മളേതാ മൊതല്!
കഴിഞ്ഞ തവണ വീട്ടില്‍ വന്നപ്പോ അതും അടിച്ചു മാറ്റിയിട്ടല്ലേ പോന്നത്.

രാവിലെ അമ്മയ്ക്കു ചെറിയൊരു പേടി ഉണ്ടായിരുന്നു.

പിന്നെ ഞാനും അമ്മയുടെ പുതിയ മരുമോളും കൂടെ അതൊക്കെ അങ്ങ് മാറ്റി.
അങ്ങനെ തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്ക് ഒരു മണിക്കൂര്‍ അമ്മയും പറന്നു.

ഇതൊക്കെ ഇത്ര വലിയ കാര്യം ആണോന്നു ചോദിക്കുന്നവര്‍ ഉണ്ടാകും.
അമ്മ ഇതിനു മുന്നേ ട്രെയിനില്‍ തന്നെ ആകെ ഒന്നോ രണ്ടോ തവണയെ പോയിട്ടുള്ളൂ.
പിന്നെ ആ കയ്യൊന്ന് ചേര്‍ത്ത് പിടിച്ചാല്‍ അറിയാം, വയലില്‍ ഞാറു നട്ടത്തിന്റെയും കറ്റ മെതിച്ചതിന്റെയും ചൂര് ഇപ്പോഴും കിട്ടും.

അപ്പോ അവര്‍ക്ക് ഇതൊക്കെയല്ലേ വല്യ സന്തോഷങ്ങള്‍!

shortlink

Related Articles

Post Your Comments

Related Articles


Back to top button