ലണ്ടന്‍: പ്രമുഖ ബ്രിട്ടീഷ് ബാങ്കായ സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡിന്റെ പ്രവചനം ഫലിച്ചാല്‍ 2030ല്‍ ഇന്ത്യ ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സാമ്പത്തിക ശക്തിയാകും. നിലവില്‍ ഒന്നാംസ്ഥാനത്തുള്ള അമേരിക്കയെ മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളിയായിരിക്കും ഇന്ത്യയുടെ ഈ കുതിപ്പ്. ഒന്നാംസ്ഥാനം ചൈന പിടിച്ചടക്കുമെന്നും ജി.ഡി.പി വളര്‍ച്ച അടിസ്ഥാനമാക്കി സ്റ്രാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്ക് പുറത്തുവിട്ട ഗവേഷണ റിപ്പോര്‍ട്ടിലുണ്ട്.
ഇന്ത്യയുള്‍പ്പെടുന്ന ‘ബ്രിക്സ്’ കൂട്ടായ്മയായിരിക്കും സമ്പത്തില്‍ ഏറ്രവും മുന്നില്‍. ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, സൗത്ത് ആഫ്രിക്ക എന്നിവയാണ് ബ്രിക്സിലുള്ളത്. ഈ രാജ്യങ്ങളിലെ ഇടത്തരം വരുമാനക്കാരിലുണ്ടാകുന്ന വര്‍ദ്ധനയാണ് സമ്പദ് കുതിപ്പിന് പ്രോത്സാഹനമാകുക. 2030ല്‍ ഏറ്റവും വലിയ പത്ത് സമ്പദ് ശക്തികളില്‍ ഏഴും ഇന്നത്തെ വികസ്വര രാജ്യങ്ങളായിരിക്കും. ഏഷ്യ, ദക്ഷിണ അമേരിക്ക, ആഫ്രിക്ക എന്നിവിടങ്ങളിലെ രാജ്യങ്ങളായിരിക്കും സാമ്പത്തിക കുതിപ്പ് നടത്തുക.
ഇന്ത്യയുള്‍പ്പെടുന്ന ‘ബ്രിക്സ്’ കൂട്ടായ്മയായിരിക്കും സമ്പത്തില്‍ ഏറ്റവും മുന്നില്‍. ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, സൗത്ത് ആഫ്രിക്ക എന്നിവയാണ് ബ്രിക്സിലുള്ളത്. ഈ രാജ്യങ്ങളിലെ ഇടത്തരം വരുമാനക്കാരിലുണ്ടാകുന്ന വര്‍ദ്ധനയാണ് സമ്പദ് കുതിപ്പിന് പ്രോത്സാഹനമാകുക.
Post Your Comments