Latest NewsKerala

വഞ്ചിയൂര്‍ കോടതിയില്‍ എടിഎം കവര്‍ച്ചക്കേസില്‍ ജാമ്യമെടുക്കാന്‍ സഹായിക്കാനെത്തിയ ആള്‍ അഭിഭാഷകരെ ആക്രമിച്ചു

തിരുവനന്തപുരം: ഹൈ ടെക്ക് എടിഎം കവര്‍ച്ചക്കേസിലെ പ്രതികളായ റുമേനിയക്കാര്‍ക്ക് വേണ്ടി ജാമ്യമെടുക്കാന്‍ സഹായിക്കുന്നതിനായി ജാമ്യക്കാരെ കൂട്ടിയെത്തിയ ആള്‍ അഭിഭാഷകരെ മര്‍ദ്ദിച്ചു. അഭിഭാഷകര്‍ തിരിച്ചും ആക്രമിച്ചതോടെ കോടതിയില്‍ സംഘര്‍ഷമായി. തിരുവനന്തപുരം എസിജെഎം കോടതിക്ക് മുന്നിലാണ് സംഭവം. തിരുവനന്തപുരം സ്വദേശിയായ അഭിജിത്താണ് അഭിഭാഷകരെ ആക്രമിച്ചത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

അറസ്റ്റിലായ അഭിജിത്ത് കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിഞ്ഞിരുന്ന സമയത്ത് റുമാനിയന്‍ സ്വദേശിയുമായി പരിചയം സ്ഥാപിച്ചിരുന്നു. ജയില്‍ മോചിതനാകാന്‍ സഹായിക്കാമെന്ന് അന്ന് അഭിജിത്ത് ഇയാള്‍ക്ക് വാഗ്ദാനം നല്‍കിയിരുന്നു.ഇതിന്‍റെ അടിസ്ഥാനത്തില്‍ ഇന്ന് രണ്ട് ജാമ്യക്കാരുമായി അഭിജിത്ത് കോടതിയിലെത്തിയപ്പോഴാണ് സംഘര്‍ഷമുണ്ടായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button