കോയമ്പത്തൂര്‍ : ദുരൂഹസാഹചര്യത്തില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയില്‍ . ഗൃഹനാഥനും ഭാര്യയും രണ്ട് മക്കളും അമ്മയുമാണ് മരിച്ച അഞ്ച് പേര്‍.കോയമ്ബത്തൂരിലാണ് സംഭവം. ഇവര്‍ ആത്മഹത്യ ചെയ്തതാകാനാണ് സാധ്യതയെന്ന് പോലീസ് നിഗമനം.
വീട് പൂട്ടിയിട്ടിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട അയല്‍ക്കാരന്‍ ജനാലയിലൂടെ നോക്കിയതിനെത്തുര്‍ന്ന് ഒരാള്‍ തൂങ്ങി മരിച്ചനിലയില്‍ കാണപ്പെടുകയായിരുന്നു. തുടര്‍ന്ന് ഇയാളാണ് പോലീസിനെ അറിയിച്ചത്. പൊലീസ് സ്ഥലത്തെത്തി വാതില്‍ പൊളിച്ച് അകത്ത് കടന്നപ്പോള്‍ നാല് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി.
ഗൃഹനാഥന്റെ ഒഴികെയുള്ള ശരീരങ്ങള്‍ തറയിലാണ് കിടന്നിരുന്നത്. കുടുംബാംഗങ്ങള്‍ക്ക് വിഷം നല്‍കിയതിന് ശേഷം ഗൃഹനാഥന്‍ തൂങ്ങിമരിച്ചതാകാനാണ് സാധ്യതയെന്ന് പൊലീസ് പറയുന്നു.
Post Your Comments