കോഴിക്കോട് : കേന്ദ്ര സര്‍ക്കാരില്‍ നിന്നും പ്രവാസികള്‍ക്ക് യാതോരു പരിഗണനയും ലഭിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപിച്ചു. രണ്ട് ദിവസമായി കോഴിക്കോട് നടന്ന കേരള പ്രവാസി സംഘം സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ കുറ്റപ്പെടുത്തല്‍.
അടിസ്ഥാന സൗകര്യ വികസനത്തില്‍ പ്രവാസികളെ ഉള്‍പ്പെടുത്തിയുള്ള നിക്ഷേപത്തിന് സര്‍ക്കാര്‍ ആലോചിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. എംബസികള്‍ പ്രവാസികളുടെ കുടുംബ വീടായി മാറേണ്ടതാണ്, എന്നാല്‍ പലപ്പോഴും അത് ഉണ്ടാകുന്നില്ല. ഇതില്‍ കേന്ദ്ര സര്‍ക്കാരിന് പുനര്‍ചിന്തന ഉണ്ടാകേണ്ടതുണ്ട്. എയര്‍ ഇന്ത്യ തന്നെ യാത്രക്കാരെ കൊള്ളയടിക്കുന്നു. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിലും കേന്ദ്ര ഇടപെടല്‍ കാര്യക്ഷമമല്ല. പ്രവാസിക്ഷേമത്തിനായി കണ്‍സോഷ്യം രൂപീകരിക്കണമെന്ന ആവശ്യം കേന്ദ്രം അവഗണിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോഴിക്കോട് നടന്ന അഞ്ചാം സംസ്ഥാന സമ്മേളനം പ്രവാസി സംഘം സംസ്ഥാന പ്രസിഡന്റായി പി ടി കുഞ്ഞുമുഹമ്മദിനേയും ജനല്‍ സെക്രട്ടറിയായി കെ വി അബ്ദുല്‍ ഖാദര്‍ എം എല്‍ എ, ട്രഷറര്‍ ആയി ബാദുഷ കടലുണ്ടിയേയും വീണ്ടും തെരഞ്ഞെടുത്തു
Post Your Comments