തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീ പ്രവേശനവും നിരോധനാജ്ഞയും വിഷയമാക്കി ബിജെപി സെക്രട്ടറിയേറ്റിന് മുമ്പിൽ നടത്തുന്ന അനിശ്ചിതകാല നിരാഹാരസമരം അവസാനിപ്പിക്കാൻ ഒരുങ്ങുന്നു. സമരം ഇന്നോ നാളെയോ അവസാനിപ്പിക്കാനാണ് നീക്കം. അതിനിടെ ആചാര സംരക്ഷണം ആവശ്യപ്പെട്ട് എന്‍ഡിഎ നേതാക്കള്‍ ഇന്ന് ഗവര്‍ണറെ കാണും.
സമരത്തിന്റെ തുടക്കത്തിലെ ആവേശം പിന്നീട് പോയെന്ന പരാതി പാര്‍ട്ടിക്കുള്ളില്‍ തന്നെ ഉയര്‍ന്നിരുന്നു. ശബരിമലയിൽ നിന്ന് തുടങ്ങിയ റിലേ സമരം സെക്രട്ടറിയേറ്റിന് മുമ്പിലേക്ക് മാറ്റിയതോടെ പലർക്കും വിമുഖതയുണ്ടായി. എ.എന്‍ രാധാകൃഷ്ണന്‍ സികെ പത്മനാഭന്‍ ശോഭ സുരേന്ദ്രന്‍ തുടങ്ങി ഇപ്പോള്‍ പി കെ കൃഷ്ണദാസില്‍ നിരാഹാര സമരം എത്തിനില്‍ക്കുന്നു.റിവ്യൂ ഹര്‍ജി പരിഗണിക്കുന്നത് ഇനിയും വൈകുമെന്നതിനാല്‍ ഇന്ന് വൈകിട്ടോ അല്ലെങ്കില്‍ നാളെ രാവിലയോ സമരം അവസാനിപ്പിക്കാനാണ് ആലോചന.
സമര വിഷയത്തിൽ ഇന്ന് ചേരുന്ന നേതൃയോഗം ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. സെക്രട്ടേറിയേറ്റിന് മുന്നിലെ സമരം നിര്‍ത്തിയാലും ശബരിമല പ്രശ്നം സജീവമാക്കി നിലനിര്‍ത്താന്‍ പ്രചാരണ പരിപാടികള്‍ക്കും രൂപം നല്‍കും.
Post Your Comments