ബാലരാമപുരം: ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ച് മറിഞ്ഞ് ബിരുദ വിദ്യാര്‍ഥികള്‍ മരിച്ചു. ബാലരാമപുരം മംഗലത്തുകോണം കാട്ടുനട ക്ഷേത്രത്തിന് സമീപം കീഴേത്തോട്ടം വിളയില്‍ വീട്ടില്‍ സുജിന്‍ (23), പനയറക്കുന്ന് നെല്ലിവിള മാധവത്തില്‍ മകന്‍ അശ്വിന്‍(19) എന്നിവരാണ് മരിച്ചത്. മരുതൂര്‍ക്കോണം പിടിഎം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിലെ ഒന്നാം വര്‍ഷ ബികോം വിദ്യാര്‍ഥിയാണു സുജിന്‍. ഇതേ കോളജിലെ ഒന്നാം വര്‍ഷ ബിഎ വിദ്യാര്‍ഥിയാണ് അശ്വിന്‍. ക്ലാസ് കഴിഞ്ഞ് ഇരുവരും വീട്ടിലേക്ക് ബൈക്കില്‍ മടങ്ങുമ്പോഴാണ് അപകടം. സുജിനാണ് ബൈക്ക് ഓടിച്ചിരുന്നത്. ഇതേ കോളജിലെ വിദ്യാര്‍ഥികള്‍ ഓടിച്ചിരുന്ന മറ്റൊരു ബൈക്കില്‍ തട്ടി നിയന്ത്രണം വിട്ട ബൈക്ക് എതിര്‍ദിശയിലെ മതിലിലും വൈദ്യുതി പോസ്റ്റിലും ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.. ഇടിയുടെ ആഘാതത്തില്‍ റോഡില്‍ തെറിച്ചുവീണ ഇരുവരും തല്‍ക്ഷണം മരിച്ചു.
Post Your Comments