ഉറങ്ങാന്‍ ഇഷ്ടമല്ലാത്തവരുണ്ടാകില്ല. എന്നാല്‍ ജോലി ഭാരവും മറ്റ് പ്രശ്നങ്ങളും നമ്മുടെ ഉറക്കത്തെ ബാധിക്കാറുണ്ട്. അങ്ങനെ ഉറക്കം നഷ്ടപ്പെടുന്നവര്‍ ദേഷ്യം പ്രകടിപ്പിക്കുമത്രെ. ഒന്നോ രണ്ടോ മണിക്കൂര്‍ നേരം ഉറക്കം നഷ്ടപ്പെടുന്നതു പോലും ദേഷ്യത്തിന് കാരണമാകും, മാനസിക സമ്മര്‍ദ്ദം നേരിടുന്ന അവസ്ഥയെങ്കില്‍ പറയുകയും വേണ്ട.
ഉറക്കവും ദേഷ്യവും തമ്മില്‍ ബന്ധമുണ്ടെന്നാണ് ലോവ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസര്‍ സ്ലാട്ടന്‍ ക്രിസണ്‍ പറഞ്ഞു. ജേണല്‍ ഓഫ് എക്സ്പീരിമെന്‍ല്‍ സൈക്കോളജിയിലാണ് പഠനം പ്രസിദ്ധീകരിച്ചത്. ക്ഷീണം അനുഭവപ്പെടുമ്‌ബോള്‍ മനുഷ്യരുടെ പ്രതികരണത്തെ കുറിച്ചാണ് ഗവേഷണം നടത്തിയത്. വസ്ത്രധാരണം, ശബ്ദം എന്നിവ മൂലം ഉറക്കം നഷ്ടമാകുന്നവരില്‍ ദേഷ്യം , മാനസിക സമ്മര്‍ദ്ദം എന്നിവ കൂടുതലായിരിക്കും.
പഠനത്തില്‍ പങ്കെടുത്തവരെ രണ്ടു ഗ്രൂപ്പായി തിരിച്ചതിന് ശേഷം ഒരു കൂട്ടരെ സ്വസ്ഥമായി ഉറങ്ങാന്‍ അനുവദിക്കുകയും മറ്റുള്ളവരുടെ ഉറക്കം രണ്ടു മുതല്‍ നാല് മണിക്കൂറായി പരിമിതപ്പെടുത്തുകയും ചെയ്തു. ആദ്യത്തെ വിഭാഗം ഏഴു മണിക്കൂറോളം സ്വസ്ഥമായി ഉറങ്ങി. രണ്ടാമത്തെ വിഭാഗം ശരാശരി നാലര മണിക്കൂര്‍ മാത്രമാണ് ഉറങ്ങിയത്. രണ്ടു കൂട്ടരേയും ഉറങ്ങുന്നതിന് മുമ്ബും ശേഷവും ചില ശബ്ദങ്ങള്‍ കേള്‍പ്പിച്ച ശേഷം പ്രതികരണങ്ങള്‍ രേഖപ്പെടുത്തിയാണ് ഉറക്കവും ദേഷ്യവും തമ്മിലുള്ള ബന്ധം മനസിലാക്കിയത്.
ഉറക്കം കുറയുന്നത് മാനസിക നിലയെ സാരമായി ബാധിക്കും. ദേഷ്യം,സങ്കടം, ഉത്കണ്ഠ എന്നിവ വര്‍ദ്ധിക്കും.
Post Your Comments