CinemaLatest NewsEntertainment

യുവതാരത്തിന്റെ വിവാഹ വിശേഷങ്ങള്‍ ഇങ്ങനെ

യുവതാരം അനീഷ് ജി. മേനോന്‍ വിവാഹിതനായി. ഐശ്വര്യ രാജനാണ് വധു. ഗുരുവായൂരില്‍ വെച്ചായിരുന്നു വിവാഹം. ബെസ്റ്റ് ആക്ടര്‍, ദൃശ്യം, വള്ളിയും തെറ്റി പുള്ളിയും തെറ്റി, കാപ്പുച്ചിനോ, ഗ്രേറ്റ് ഫാദര്‍ തുടങ്ങിയ സിനിമകളിലൂടെയാണ് ഈ യുവതാരം ശ്രദ്ധനേടിയത്.

ആസിഫ് അലിയും നിഷാനും പ്രധാന വേഷത്തിലെത്തിയ സിബി മലയില്‍ ചിത്രമായ 2010ല്‍ പുറത്തിറങ്ങിയ അപൂര്‍വ്വരാഗത്തിലൂടെയാണ് വളാഞ്ചേരി സ്വദേശിയായ അനീഷ് സിനിമയിലെത്തുന്നത്.വി.എ. ശ്രീകുമാര്‍ മേനോന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ഒടിയനിലും നിവിന്‍ പോളി ചിത്രമായ കായംകുളം കൊച്ചുണ്ണിയിലും പ്രധാനവേഷങ്ങളില്‍ അനീഷ് അഭിനയിച്ചിരുന്നു.

https://youtu.be/i1xWqrKzz98

ദൃശ്യം, പെരുച്ചാഴി, കെ.എല്‍ 10, ക്യൂന്‍, ഒടിയന്‍, കായംകുളം കൊച്ചുണ്ണി തുടങ്ങി നിരവധി ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്. ഒരു അഡാര്‍ ലവ്, ലൂസിഫര്‍ എന്നിവയാണ് അനീഷിന്റേതായി പുറത്തിറങ്ങാനുള്ള ചിത്രങ്ങള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button