Latest NewsIndia

വൈബ്രന്റ് ഗുജറാത്ത് പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും

നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലയളവിലാണ് വൈബ്രന്റ് ഗുജറാത്ത് എന്ന ആശയത്തിന് രൂപം നല്‍കുന്നത്.

അഹമ്മദാബാദ്: വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയുടെ ഒന്‍പതാമത് പതിപ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്യും. ഉച്ചകോടിയിൽ രാഷ്ട്രത്തലവന്‍മാര്‍, ആഗോള വ്യവസായ, ധൈഷണിക നേതാക്കള്‍ എന്നിവര്‍ പങ്കെടുക്കും. നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലയളവിലാണ് വൈബ്രന്റ് ഗുജറാത്ത് എന്ന ആശയത്തിന് രൂപം നല്‍കുന്നത്.

ആരംഭിച്ചതു മുതല്‍ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങള്‍ക്കും നിക്ഷേപം പ്രോത്സാഹിപ്പിക്കാനും അതില്‍ പങ്കാളിയാകാനുമുള്ള ആഗോള നെറ്റ്‌വര്‍ക്കിംഗ് പ്ലാറ്റ്‌ഫോം ആയി വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടി മാറി. വിജ്ഞാനം പങ്കുവെക്കുക, ഫലപ്രദമായ പങ്കാളിത്തം കെട്ടിപ്പടുക്കുക എന്നിവയ്ക്കു ചാലക ശക്തിയായി പ്രവര്‍ത്തിക്കുന്നതോടൊപ്പം ആഗോള സാമൂഹിക- സാമ്പത്തിക വികസനത്തിനായുള്ള അജണ്ടകള്‍ ചര്‍ച്ച ചെയ്യാനുള്ള ഒരു പ്ലാറ്റ്‌ഫോമായും അത് രൂപം പ്രാപിച്ചു.

നവ ഇന്ത്യയുടെ സമഗ്ര വികസനത്തിന് ഊന്നല്‍ നല്‍കി ആഗോള, ദേശീയ, സംസ്ഥാനതല അജണ്ടകള്‍ ചര്‍ച്ച ചെയ്യാനുള്ള ഒരു ഫോറം വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടി പ്രദാനം ചെയ്യും. 2017 ജനുവരിയില്‍ നടന്ന വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയില്‍ നൂറിലേറെ രാജ്യങ്ങളില്‍നിന്നുള്ള 25000 ത്തില്‍ക്കൂടുതല്‍ പ്രതിനിധികള്‍ പങ്കെടുത്തു. ഇതില്‍ 4 രാഷ്ട്രത്തലവന്‍മാര്‍, നെബേല്‍ ജേതാക്കള്‍, ആഗോള വ്യവസായ, ധൈഷണിക നേതാക്കള്‍ എന്നിവര്‍ പങ്കെടുത്തു.

വൈബ്രന്റ് ഗുജറാത്തിനോടനുബന്ധിച്ചുള്ള പരിപാടികളോടൊപ്പം വിജ്ഞാനം പങ്കുവെക്കുന്ന രീതി വൈവിധ്യവത്കരിക്കുന്നതിനും പങ്കാളികള്‍ തമ്മിലുള്ള ബന്ധത്തിന്റെ തലം വ്യാപിപ്പിക്കുന്നതിനും മുഴുവനായും പുതിയ ഫോറങ്ങള്‍ക്ക് ഉച്ചകോടിയുടെ അഞ്ചാമത് പതിപ്പില്‍ തുടക്കമിടും.വൈബ്രന്റ് ഗുജറാത്ത് ആഗോള വ്യാപാര പ്രദര്‍ശനം 25 മേഖലകളില്‍നിന്നുല്‌ള പ്രദര്‍ശന വസ്തുക്കള്‍ ഉള്‍പ്പെടുന്ന ഈ സവിശേഷ വ്യാപാര ഷോ 200,000 ചതുരശ്ര മീറ്ററില്‍ക്കൂടുതല്‍ ഏരിയയില്‍ വ്യാപിച്ചു കിടക്കുന്നു.

മേക്ക് ഇൻ ഇന്ത്യയെക്കുറിച്ച് ശില്‍പ്പശാല, മേക്ക് ഇൻ ഇന്ത്യയുടെ വിജയഗാഥകള്‍.
പരിപാടിയുടെ വിജയത്തിനായി ഗവണ്‍മെന്റ് നടത്തിയ സുപ്രധാന ഇടപെടലുകള്‍ എന്നിവ സെമിനാറില്‍ അനാവരണം ചെയ്യും.പ്രതിരോധ, എയറോസ്‌പേസ് വ്യവസായരംഗത്തിനുള്ള അവസരങ്ങളെക്കുറിച്ച് സെമിനാര്‍
ഗുജറാത്തില്‍ പ്രതിരോധ, എയറോനോട്ടിക്‌സ് വ്യവസായരംഗത്തിനുള്ള അവസരങ്ങളെക്കുറിച്ച് പങ്കാളികളെ ബോധവത്കരിക്കുന്നതിനും ഇന്ത്യയെയും ഗുജറാത്തിനെയും പ്രതിരോധ, എയറോനോട്ടിക്‌സ് ഉല്‍പ്പാദന ഹബ്ബ് ആക്കി മാറ്റുകയെന്ന ഉദ്ദേശ്യത്തോടെയുമാണ് ഈ സെമിനാര്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button