സൗന്ദര്യത്തിന് ഏറെ പ്രാധാന്യം നല്‍കുന്നവരാണ് നാം എല്ലാം. എന്നാല്‍ വരണ്ട ചുണ്ടുകള്‍ എന്നും അതിനൊരു വെല്ലുവിളിയാണ്. പ്രത്യേകിച്ച് തണുപ്പ് കാലത്ത്. ഇതിനുള്ള പരിഹാരം വീട്ടില്‍ തന്നെയുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.
നാരാങ്ങാ നീര് ഗ്ലിസറിനുമായി കലര്‍ത്തി ചുണ്ടില്‍ പുരട്ടുന്നത് നിറം വര്‍ധിക്കാന്‍ നല്ലതാണ്. ഒരു ടൂത്ത് ബ്രഷ് ഉപയോഗിച്ച് ചുണ്ടിലെ മൃതചര്‍മം നീക്കിയതിന് ശേഷം അല്പം പാല് പുരട്ടുക. അല്പസമയം കഴിയുമ്പോള്‍ വീണ്ടും ബ്രഷ് കൊണ്ട് ഉരസിയതിന് ശേഷം ഇളം ചൂടുവെള്ളത്തില്‍ കഴുകാം. റോസാപ്പൂവിതളുകള്‍ ചതച്ച് അതിന്റെ നീര് നെയ്യില്‍ കലര്‍ത്തി ചുണ്ടില്‍ പുരട്ടുന്നത് ചുണ്ടിന്റെ നിറവും വര്‍ധിപ്പിക്കും. ചുണ്ടിന് ആവശ്യമായ പോഷണം നല്കാന് ഇത് സഹായിക്കുന്നു.
കിടക്കുന്നതിന് മുന്‍പ് ചുണ്ടില്‍ തേന്‍ പുരട്ടുന്നത് ചുണ്ട് മൃദുവാകാന്‍ സഹായിക്കും.
Post Your Comments