വേനല്‍ക്കാലത്ത് പുറത്തിറങ്ങി നടക്കാന്‍ മിക്കവര്‍ക്കും പേടിയാണ്. കാരണം മറ്റൊന്നുമല്ല, വെയിലേറ്റാലുണ്ടാകുന്ന സൗന്ദര്യപ്രശ്‌നങ്ങള്‍ തന്നെ. വെയിലേറ്റ് ചര്‍മ്മം കരുവാളിക്കുന്നതാണ് ഏറ്റവും വലിയ പ്രശ്‌നം. ഇതിനെ തടയാനായി പലരും സണ്‍സ്‌ക്രീന്‍ പുരട്ടുകയാണ് പതിവ്. എന്നാല്‍ അത് നമ്മുടെ ചര്‍മ്മത്തെ സംരക്ഷിക്കുന്നതിന് പകരം കൂടുതല്‍ സൗന്ദര്യപ്രശ്‌നങ്ങളിലേക്ക് നയിക്കും എന്നതാണ് യഥാര്‍ത്ഥ വസ്തുത.
ഇതാ കെമിക്കലുകള്‍ ഇല്ലാതെ തികച്ചും പ്രകൃതിദത്തമായ ചില സണ്‍സ്‌ക്രീനുകള്‍ നമുക്ക് ചുറ്റുമുണ്ട്. തേങ്ങാ വെള്ളം കൊണ്ട് ദിവസവും മുഖം കഴുകുന്നതും തേങ്ങാവെള്ളം കുടിക്കുന്നതും ചര്‍മ്മത്തിന് നല്ലതാണ്. ചര്‍മ്മത്തിന് നിറവും തിളക്കവും കൈവരാന്‍ ഇത് സഹായിക്കും.
ജീരകവും ഉപ്പും നമ്മുടെ അടുക്കളയില്‍ സുലഭമായി ലഭ്യമാണ്. ഇവ സമം ചേര്‍ത്ത് അരച്ച് മുഖത്ത് തേക്കുന്നത് മുഖകാന്തി വര്‍ദ്ധിപ്പിക്കും. ഫ്രിക്കിള്‍സ് ഇല്ലാതാക്കാനും ഇത് സഹായിക്കും. ഉണക്കമുന്തിരിയും തേനും പഴവും പഞ്ചസാരയും ചേര്‍ത്ത് ദിവസവും കഴിക്കുക. ഇത് മുഖ സൗന്ദര്യവും നിറവും കൂട്ടുന്നതിനുള്ള മാര്‍ഗമാണ്.
Post Your Comments