YouthMenWomenLife StyleHealth & Fitness

ബ്ലാക്ക് ഹെഡ്‌സ് മാറാന്‍ ഇതുമാത്രം പരീക്ഷിച്ചാല്‍ മതി

മുഖത്തെ ബ്ലാക്ക്‌ഹെഡ്‌സ് മാറാന്‍ പെടാപ്പാട് പെടുന്നവരാണ് നമ്മളില്‍ പലരും. കൂടുതലായും മൂക്കിലാണ് ബ്ലാക്ക് ഹെഡ്‌സ് കണ്ടുവരുന്നത്. ബ്ലാക്ക്‌ഹെഡ്‌സ് മാറാന്‍ ബ്യൂട്ടിപാര്‍ലറുകളെ ആശ്രയിക്കുന്നവരാണ് പലരും. എന്നാല്‍ സ്ഥിരമായി ബ്ലാക്ക്‌ഹെഡ്‌സ് മാറ്റാന്‍ അവര്‍ക്കും സാധിക്കില്ല. എന്നാല്‍ ബ്ലാക്ക്‌ഹെഡ്‌സ് കാരണം നിരാശരായിരിക്കുന്നവര്‍ക്കായിതാ ഒരു സന്തോഷ വാര്‍ത്ത. ബ്ലാക്ക്‌ഹെഡ്‌സ് പൂര്‍ണമായും മാറാന്‍ താഴെ പറയുന്ന വഴികള്‍ മാത്രം പ്രീക്ഷിച്ചാല്‍ മതി.

ഇളംചൂടുള്ള തേന്‍ ബ്ലാക്ക് ഹീഡ്സിന്റെ മുകളില്‍ പുരട്ടുക. 10 മിനിറ്റ് ശേഷം തുണി ഉപയോഗിച്ച് ഇത് തുടച്ചു കളയുക. ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് ബ്ലാക്ക് ഹെഡ്‌സ് ഉള്ള ഭാഗം കഴുകുക ഇങ്ങനെ ബ്ലാക്ക്‌ഹെഡ്‌സ് ഒരാഴ്ച കൊണ്ട് നമുക്ക് കുറയ്ക്കാം. കൂടാതെ പഴത്തൊലി ഉപയോഗിച്ച് ബ്ലാക്ക് ഹെഡ്സ് മുകളില്‍ ചുരണ്ടുകയോ ഉരസുകയോ ചെയ്താലും ബ്ലാക്ക് ഹെഡ്സ് കുറയും.

മുട്ടയുടെ വെള്ള ബ്ലാക്ക് ഹെഡ്‌സ് മാറാന്‍ വളരെ ഉത്തമമാണ് ദിവസവും മുട്ടയുടെ വെള്ള ബ്ലാക്ക് ഹെഡ്‌സിന്റെ മുകളില്‍ തേച്ചുപിടിപ്പിച്ചശേഷം 15 മിനിറ്റു കഴിഞ്ഞ് തണുത്ത വെള്ളം ഉപയോഗിച്ച് കഴുകിക്കളയുക. ഇങ്ങനെ രണ്ടാഴ്ച ചെയ്താല്‍ ബ്ലാക്ക് ഹെഡ്‌സ് പൂര്‍ണമായും മാറും.

അല്ലെങ്കില്‍, ഒരു സ്പൂണ്‍ ചെറുനാരങ്ങാനീരും ഒരു സ്പൂണ്‍ കറുകപ്പട്ടയും ചേര്‍ത്ത് മിശ്രിതമാക്കുക. ഈ മിശ്രിതം ബ്ലാക്ക് ഹെഡ്‌സിന്റെ മുകളില്‍ പുരട്ടുക ഇവ രണ്ടും പ്രകൃതിദത്തമായ ഒരു ബ്ലീച്ച് ആയതിനാല്‍ വക്കിലുള്ള ബാക്ടീരിയകളെ ഇല്ലാതാക്കാനും സഹായിക്കും. 15 മിനിറ്റിനു ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകിക്കളയാം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button