ന്യൂഡല്‍ഹി: സൈന്യത്തിലെ ഭക്ഷണം മോശമാണെന്നു വീഡിയോയിലൂടെ പറഞ്ഞ സൈനികന്റെ മകൻ ആത്മഹത്യ ചെയ്ത നിലയിൽ. ബിഎസ്‌എഫ് ജവാന്‍ തേജ് ബഹദൂര്‍ യാദവിന്റെ 22 കാരനായ മകൻ രോഹിത്തിനെ റെവാരിയിലെ വീട്ടിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. കയ്യില്‍ തോക്ക് ഉണ്ടായിരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
മുറി ഉള്ളില്‍നിന്ന് പൂട്ടിയ നിലയിലായിരുന്നു. തേജ് ബഹദൂര്‍ യാദവ് കുംഭമേളക്കായി ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജിലാണെന്നും, മകന്‍ മരിച്ച വിവരം അദ്ദേഹത്തെ ഉടന്‍ അറിയിക്കുമെന്നും പൊലീസ് പറഞ്ഞു.
Post Your Comments