മുംബൈ: നേട്ടത്തോടെ തുടങ്ങിയ ഓഹരി വിപണി പിന്നീട് നഷ്ടത്തിലായി. സെന്‍സെക്‌സ് 64 പോയിന്റ് ഉയര്‍ന്നെങ്കിലും താമസിയാതെ 15 പോയിന്റിലേക്ക് വീണു. നിഫ്റ്റി 14 പോയിന്റിലെത്തിയെങ്കിലും 12 പോയന്റ് താഴ്ന്നു. നിഫ്റ്റിയില്‍ 10892ലാണ് വ്യാപാരം നടക്കുന്നതെന്നായിരുന്നു ഒടുവിൽ ലഭിച്ച വിവരം. ബിഎസ്ഇയിലെ 659 കമ്പനികളുടെ ഓഹരികള്‍ നേട്ടം കൈവരിച്ചപ്പോൾ 822 ഓഹരികള്‍ നഷ്ടത്തിലായി.
ഒഎന്‍ജിസി, പവര്‍ ഗ്രിഡ് കോര്‍പ്, വേദാന്ത, ടാറ്റ സ്റ്റീല്‍, ഹീറോ മോട്ടോര്‍കോര്‍പ്, കൊട്ടക് മഹീന്ദ്ര, മാരുതി സുസുകി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലും.സണ്‍ ഫാര്‍മ, ഭാരതി എയര്‍ടെല്‍, യെസ് ബാങ്ക്, ആക്‌സിസ് ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ടാറ്റ മോട്ടോഴ്‌സ്, ഡോ.റെഡ്ഡീസ് ലാബ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ടിസിഎസ്, ഐടിസി, ഇന്‍ഫോസിസ്, ഐഷര്‍ മോട്ടോഴ്‌സ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്
Post Your Comments