Latest NewsKeralaCrime

പുതുവത്സര ആഘോഷങ്ങള്‍ക്കിടെ പൊലീസിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍

കാസര്‍കോട് : പുതുവത്സരഘോഷത്തിനിടെ പോലീസിനെ മര്‍ദിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതികളെ പിടികൂടി. കാസര്‍കോട് കളനാടിലായിരുന്നു പുതുവത്സരത്തലേന്ന് കേസിനാസ്പദമായ സംഭവം നടന്നത്.

കേസില്‍ കളനാട് സ്വദേശികളായ ആഷിത്, ഷബീറലി, അബ്ദുറഹ്മാന്‍ എന്നിവര്‍ പിടിയിലായി. ബേക്കല്‍ എ എസ് ഐ ജയരാജന് അക്രമത്തില്‍ തലയ്ക്ക് വെട്ടേറ്റിരുന്നു. ആഘോഷം തടയാന്‍ പൊലീസ് ശ്രമിച്ചതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

യുവാക്കള്‍ പോലീസ് സഞ്ചരിച്ച ടാറ്റ സുമോ വാഹനം അടിച്ച് തകര്‍ത്തിരുന്നു.
പോലീസ് ജീപ്പ് ഡ്രൈവര്‍ സി കെ ഇര്‍ഷാദിനും അക്രമത്തില്‍ പരിക്കേറ്റിരുന്നു.
സംഭവത്തില്‍ എട്ടു പേര്‍ക്കെതിരേയാണ് പോലീസ് കേസെടുത്തത്. വധശ്രമം, പൊതുമുതല്‍ നശിപ്പിക്കല്‍, ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍ എന്നീ വകുപ്പുകളാണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button