
എലിസബത്ത് രാജ്ഞിയുടെ ഭര്‍ത്താവും എഡിന്‍ബറോയിലെ ഡ്യൂക്കുമായ ഫിലിപ്പ് രാജകുമാരന്‍ ഓടിച്ച എസ്‍യുവി ഇടിച്ച് ചെറുകാറില്‍ പോയ രണ്ടു സ്ത്രീകള്‍ക്ക് പരുക്ക്. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 97 വയസുള്ള രാജകുമാരന്‍ ലാന്‍ഡ് റോവറാണ് ഓടിച്ചിരുന്നത്. അപകടത്തില്‍ അദ്ദേഹത്തിനു പരുക്കില്ലെങ്കിലും വല്ലാതെ ഞെട്ടിയിരിക്കുകയാണെന്ന് കൊട്ടാരം വൃത്തങ്ങള്‍.
Post Your Comments