ആലപ്പുഴ : കേരളത്തിലെ തനത് കലാരൂപമായ കഥകളിയുടെ ചിത്രം അലങ്കാരമാക്കി തമിഴ്നാട്– ആലപ്പി എക്സ്പ്രസ്. തമിഴ്‌നാട് സർക്കാരിന്റെ പുതുതായി നിരത്തിലിറങ്ങുന്ന ബസുകളിലാണ് ആറന്മുള വള്ളംകളി ഉൾപ്പെടെ കേരളത്തിന്റെ പ്രകൃതി ഭംഗിഓർമപ്പെടുത്തുന്ന ചിത്രങ്ങൾ എത്തുന്നത്.
തിരുനൽവേലിയിൽ നിന്നു അടൂർ– തിരുവല്ല– വഴി ആലപ്പുഴയിലേക്കു വർഷങ്ങളായി സർവീസ് നടത്തുന്ന എസ്ഇടിസി ബസിന്റെ പേരാണ് ആലപ്പി എക്സ്പ്രസ് എന്നാക്കി മാറ്റിയത്. കേരളത്തിലെ ഒരു സ്ഥലപ്പേരും അവിടുത്തെ കായലിന്റെയും പച്ചപ്പിന്റെയും ചിത്രീകരണവും ഒരു തമിഴ്നാട് ബസിനു ഡിസൈനായി നൽകുന്നതു കേരള–തമിഴ്നാട് സംസ്ഥാനാന്തര ബസ് ഗതാഗത ചരിത്രത്തിലെ ആദ്യ സംഭവം.
ചെന്നൈ–ചങ്ങനാശേരി റൂട്ടിലും തമിഴ്നാട് കഴിഞ്ഞയാഴ്ച മുതൽ പുതിയ ബസാണ് ഓടിക്കുന്നത്. എന്നാൽ പത്തനംതിട്ട– ചെന്നൈ റൂട്ടിൽ പുതിയ ബസ് എത്തിയിട്ടില്ല. പുതിയ സജീകരങ്ങളുമായിട്ടാണ് ബസ് പുറത്തിറക്കിയിരിക്കുന്നത്.
Post Your Comments