KeralaLatest News

കനകദുര്‍ഗ്ഗ മാനസിക രോഗിയെന്ന് സഹോദരന്‍

മലപ്പുറം: ശബരിമലയിൽ ദർശനം നടത്തിയ കനകദുര്‍ഗ്ഗ മാനസിക രോഗിയാണെന്ന് സഹോദരന്റെ ആരോപണം. ഹിന്ദു സമൂഹത്തോട് മാപ്പ് പറയാതെ കനകദുർഗയെ വീട്ടിൽ കയറ്റില്ലെന്നും സഹോദരൻ ഭരത് ഭൂഷൻ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ ശബരിമലയിൽ ദർശനം നടത്തിയ ബിന്ദുവിനും കനകദുർഗയ്ക്കും പോലീസ് സുരക്ഷ ഉറപ്പാക്കണമെന്ന് സുപ്രീംകോടതി സംസ്ഥാനസർക്കാരിനോട് നിർദേശിച്ചു. മതിയായ സുരക്ഷ ഇപ്പോൾത്തന്നെ നൽകുന്നുണ്ടെന്ന് സർക്കാർ കോടതിയെ അറിയിച്ചു. ആ സംരക്ഷണം തുടരണമെന്ന് സർക്കാരിനോട് നിർദേശിച്ച കോടതി ഹർജി തീർപ്പാക്കി. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബഞ്ചാണ് ഇന്ന് ഹർജി പരിഗണിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button