ന്യൂസ് ചാനല്‍ മേഖലയില്‍ മത്സരത്തിനായി പുതിയ ചാനല്‍ കൂടി വരുന്നു. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ ബര്‍ക്കാ ദത്തിന്റെയും കരണ്‍ ഥാപ്പറിന്റെയും നേതൃത്വത്തിലാണ് പുതിയ ചാനല്‍ു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ കബില്‍ സിബല്‍ പിന്നണിയില്‍ നില്‍ക്കുന്ന ചാനല്‍ റിപ്പബ്ലിക് ദിനത്തില്‍ പ്രവര്‍ത്തനം തുടങ്ങും. ഹാര്‍വെസ്റ്റ് ടി.വി എന്ന പേരിലാണ് ചാനല്‍ പുറത്തു വരുന്നത്.
വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ചാനല്‍ പുറത്ത് വരുന്നത് എന്നാണ് അണിയറ സംസാരം. ഹാര്‍വസ്റ്റ് ചാനലില്‍ ബര്‍ക്കാ ദത്തിനും കരണ്‍ ഥാപ്പറിനും പുറമെ മുന്‍ ഇന്ത്യാ ടുഡേ മാധ്യമ പ്രവര്‍ത്തക സീമി പാശാ, ടൈംസ് നൌവില്‍ നിന്നുള്ള മുന്‍ മാധ്യമ പ്രവര്‍ത്തക വിനീത് മല്‍ഹോത്ര എന്നിവരും ചാനലിന്റെ ഭാഗമാണ്. വീക്കോണ്‍ മീഡിയക്ക് കീഴിലാണ് ചാനല്‍ പുറത്ത് വരുന്നത്. വീക്കോണ്‍ മീഡിയക്ക് കീഴില്‍ ഇതിനോടകം ഇംഗ്ലീഷ്, ഹിന്ദി, പ്രാദേശിക ഭാഷകളില്‍ നിരവധി ചാനലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എ.ബി.പി ഹിന്ദിയില്‍ നിന്നുള്ള പ്രസൂണ്‍ ബജ്പായും ഹാര്‍വസ്റ്റ് ചാനലിന്റെ ഭാഗമാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഹാര്‍വസ്റ്റ് ചാനലിന് പുറമേ അര്‍ണബ് ഗോ സ്വാമിയുടെ റിപബ്ലിക്കിന് കീഴില്‍ ഹിന്ദി ചാനലും റിപബ്ലിക്ക് ദിനത്തില്‍ പുറത്തു വരുന്നുണ്ട്.
Post Your Comments