KeralaLatest News

ശബരിമലയെ തകര്‍ക്കാനുള്ള റിപ്പോര്‍ട്ട് : പിണറായി വിജയന്‍ നീചനും നികൃഷ്ടനുമായ മുഖ്യമന്ത്രിയെന്ന് കെ.സുരേന്ദ്രന്‍

കോഴിക്കോട് : ശബരിമലയില്‍ ഈ മണ്ഡല മകരവിളക്ക് കാലത്ത് 51 സ്ത്രീകള്‍ മല ചിവിട്ടിയെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെ നീചനും നികൃഷ്ടനുമെന്ന് കുറ്റപ്പെടുത്തി ബിജെപി നേതാവ് കെ.സുരേന്ദന്‍.

ശബരില തകര്‍ക്കാനുള്ള കള്ള റിപ്പോര്‍ട്ടാണിതെന്നും വിഷയത്തില്‍ ഡിജിപിക്കെതിരെ കോടതിയലക്ഷ്യത്തിന് കേസെടുക്കണമെന്നും സുരേന്ദ്രന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചു. ഒരു തരത്തിലും ശബരിമലയെ നിലനില്‍ക്കാന്‍ അനുവദിക്കില്ലെന്ന സര്‍ക്കാരിന്റെ നിലപാടാണ് ഇതു തെളിയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

ശബരിമല സുപ്രീംകോടതി റിവ്യൂ പെറ്റീഷൻ അട്ടിമറിക്കാനും ശബരിമലയെ തകർക്കാനുമുള്ള കള്ള റിപ്പോർട്ടാണിത്.കള്ള റിപ്പോർട്ട് നൽകി സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിച്ച ഡി. ജി. പി യ്ക്കെതിരെ കൺട്ംപ്റ്റ് ഓഫ് കോർട്ടിന് കേസ്സെടുക്കണം. പിണറായി വിജയൻ നീചനും നികൃഷ്ടനുമായ മുഖ്യമന്ത്രിയാണെന്ന് ഈ നടപടിയിലൂടെ ഒരിക്കൽക്കൂടി തെളിഞ്ഞിരിക്കുന്നു. ഒരു തരത്തിലും ശബരിമലയെ നിലനിൽക്കാൻ അനുവദിക്കില്ലെന്ന സർക്കാരിന്റെ നിലപാടാണ് ഇതു തെളിയിക്കുന്നത്.

https://www.facebook.com/KSurendranOfficial/posts/2083790515038907?__xts__%5B0%5D=68.ARBKcHVSuZv4yMNLhRcXB59bnDQTu0sP5uHNg7zAPU-ltEbBfImEOCpJncBBnlIN967Bgbe2_8R2gNxJ6yT-E1rCekl2D6WR26R5V8TWaipb6V5mD4kBE-iWtxPWXOv-6J1FLTKCkz2_WO8jxoDtxQqqnDEbdqTYuXIiT7Vxf93s_Hn-XZGt8-RTNpGl9zkBhhKf7RRLF7N4cHhyKCWdWSx_stLgtgAidTDIkct9vCTEt5p5vhqgsb4hLBemLdH6MO2PeJStEIrmXY5Mtyf_bt09XcBjEi1wpRoGddFegzGaIx1HJQY2K5_OqNAMXNldDYJHe3-PW2jy44w7XYWwbbG9CA&__tn__=-R

 

shortlink

Related Articles

Post Your Comments

Related Articles


Back to top button