കാസര്‍ഗോഡ്: വിവാഹസത്കാരത്തിനിടെ വയോധികയുടെ സ്വര്‍ണ്ണമാല സ്ത്രീകളുടെ രണ്ടംഗ സംഘം കവര്‍ന്നു. . ചെമ്മട്ടംവയല്‍ സ്വദേശി കമലാക്ഷിയുടെ നാല് പവന്‍ വരുന്ന മാലയാണ് മോഷ്ടിക്കപ്പെട്ടത്. കാഞ്ഞങ്ങാട് ഐങ്ങോത്തെ ഓഡിറ്റോറിയത്തില്‍ വച്ചാണ് സംഭവം. മാല മോഷ്ടിച്ചതിന് ശേഷം ഇരുവരും മുങ്ങിയെങ്കിലും ദൃശ്യങ്ങള്‍ സിസിടിവി യില്‍ പതിഞ്ഞിരുന്നു. ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കളവ് നടത്തിയത് തമിഴ്നാട് സ്വദേശികളാണെന്നാണ് സംശയം. ഹോസ്ദുര്‍ഗ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
നീല സാരിയും പച്ചയും വെള്ളയും കലര്‍ന്ന ചുരിദാറും ധരിച്ചെത്തിയവരാണ് മോഷണം നടത്തിയത്. നേരത്തെ തന്നെ വിവാഹ സത്കാരം നടക്കുന്ന ഓഡിറ്റൊറിയത്തിലെത്തിയ ഇവര്‍ പരിസരം നിരീക്ഷിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. കൈകഴുകുന്ന സ്ഥലം പരിശോധിച്ച സംഘം തിരികെ എത്തിയാണ് മാല കവരുന്നത്. കമലാക്ഷി കൈകഴുകാന്‍ എത്തിയപ്പോള്‍ ചൂരിദാര്‍ ധരിച്ച സ്ത്രീ അവരോട് ചേര്‍ന്ന് നിന്ന് തിക്കി തിരക്കുന്നു. ഇതിനിടയില്‍ പിറകിലൂടെ വന്ന നീല സാരിധരിച്ച സ്ത്രീയാണ് മാലപ്പൊട്ടിച്ചെടുക്കുന്നത്. സാരി കൊണ്ട് കൈമൂടിവെച്ചാണ് മാല പൊട്ടിക്കുന്നത്. പിന്നീട് ഇവര്‍ പടികയറി പോകുന്നതും ദൃശ്യങ്ങളിലുണ്ട്.
Post Your Comments