കൊച്ചി : ബാര്‍ കോഴക്കേസില്‍ മുന്‍മന്ത്രി കെ.എം മാണിയെ വിടാതെ പിടിച്ച് വിജിലന്‍സ്. കെ.എം മാണിക്കെതിരായ തുടര്‍ അന്വേഷണത്തില്‍ സര്‍ക്കാര്‍ അനുമതിയുടെ അവശ്യമില്ലെന്ന് വിജിലന്‍സ് ഹൈക്കോടതിയെ അറിയിച്ചു. കേസ് ഈ മാസം 29 ന് പരിഗണിക്കും.
കോഴക്കേസ് ആയതിനാല്‍ അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി വാങ്ങണമെന്ന വ്യവസ്ഥ ബാധകമല്ലെന്ന് വിജിലന്‍സ് ഹൈക്കോടതിയെ അറിയിച്ചു. വിഷയത്തില്‍ നേരത്തെ ഹൈക്കോടതി നിലപാട് ആരാഞ്ഞിരുന്നു. ഇതിന്റെ മറുപടിയായാണ് വിജിലന്‍സ് ഇക്കാര്യം കോടതിയെ അറിയിച്ചത്.
കൈക്കൂലി കേസില്‍ പ്രോസിക്യൂഷന്‍ അനുമതി ആവശ്യമില്ലെന്നാണ് വിജിലന്‍സ് ചൂണ്ടിക്കാട്ടുന്നത്. അന്വേഷണ ഏജന്‍സിക്ക് അഴിമതി നിരോധന നിയമം വകുപ്പ് 17 (എ) പ്രകാരം നേരിട്ട് കേസെടുത്ത് അന്വേഷണം നടത്താമെന്നും വിജിലന്‍സ് പറയുന്നു.
Post Your Comments