
ജീവന് ഭീഷണി ഉയർത്തുന്ന വീഡിയോകൾക്ക് യൂട്യൂബ് നിരോധനം ഏർപ്പെടുത്തി. അപകടം വരുത്തിവയ്ക്കുന്ന തരത്തിലുള്ള ചലഞ്ച് വീഡിയോകളും പ്രാങ്ക് വീഡിയോകള്‍ എന്നറിയപ്പെടുന്ന തമാശ വീഡിയോകളുമാണ് നിരോധിക്കുന്നത്.
യൂട്യൂബില്‍ പ്രത്യക്ഷപ്പെടുന്ന ചലഞ്ച് വീഡിയോയില്‍ കാണുന്നത് പോലെ അനുകരിക്കാന്‍ ശ്രമിക്കുന്നത് അപകടമാകുന്നുവെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് യുട്യൂബ് തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. ഇത്തരം വീഡിയോകൾ കുട്ടികളെയാണ് ഏറ്റവും കൂടുതൽ ബാധിക്കുന്നത്. അത് കുട്ടികളെ മാനസികമായും ശാരീരികമായും തളർത്തുമെന്നും കണ്ടെത്തി.
Post Your Comments