Latest NewsKeralaCrime

നവജാതശിശുവിനെ ഉപേക്ഷിച്ച സംഭവം; അന്വേഷണം ഊര്‍ജിതമാക്കി

കൊല്ലം: നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആന്വേഷണം ഊര്‍ജിതമാക്കി. ശാസ്താംകോട്ട പഴയ പോലീസ് എയ്ഡ് പോസ്റ്റിന് സമീപത്തെ ആല്‍ത്തറയില്‍ രാത്രി 12 ഓടെയാണ് കുഞ്ഞിനെ കണ്ടെത്തിയത്. നാലുദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ തുണിയില്‍ പൊതിഞ്ഞ നിലയിലായിരുന്നു.

നാട്ടുകാര്‍ വിവരമറിയിച്ചതോടെ പോലീസ് കുട്ടിയെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കുഞ്ഞിനെ ഏതെങ്കിലും ശിശുപരിപാലന കേന്ദ്രത്തിന് കൈമാറാനാണ് പോലീസ് ആലോചിക്കുന്നത്. കുഞ്ഞിനെ ഉപേക്ഷിച്ച പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങളുടെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ച് വരികയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button