പുനലൂര്‍: മീന്‍ പിടിക്കുന്നതിനിടെ തെന്മല ഒറ്റക്കല്‍ ലുക്കൗട്ടിനു സമീപം ഒഴുക്കില്‍പ്പെട്ടു കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഇടമണ്‍ സ്വദേശി ഷിജു( 35)വിന്റെ മതദേഹമാണ് മൂന്നുദിവസത്തെ തിരച്ചിലിനൊടുവില്‍ കണ്ടെടുത്തു. ഇന്നലെ ഉച്ചയോടെയാണ് ഉറുകുന്ന് ഭാഗത്തുനിന്നും പുഴയിലെ പാറയിടുക്കില്‍ കുടുങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെടുത്തത്.
ഞായറാഴ്ച രാത്രി ഏഴോടെയാണ് ഷിജു ഒഴുക്കില്‍പ്പെട്ടത്. തെന്മല ഡാം അപ്രതീക്ഷിതമായി തുറന്നുവിട്ടതിനെത്തുടര്‍ന്നാണ് പുഴയില്‍ വെള്ളം കൂടിയത്. കൂടെയുണ്ടായിരുന്നവര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് ഡാം അടച്ച് ഒഴുക്ക് നിയന്ത്രിച്ച ശേഷം പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് പരിശോധിച്ചെങ്കിലും ഷിജുവിനെ കണ്ടെത്താനായില്ല. കൊല്ലത്തുനിന്നും ഫയര്‍ഫോഴ്‌സിന്റെ സ്‌കൂബ ടീമും നാട്ടുകാരും ചേര്‍ന്ന് നടത്തിയ പരിശോധനയ്ക്ക് ഒടുവിലാണ് പാറക്കെട്ടുകള്‍ക്ക് ഇടയിലെ വലിയ കുഴിയില്‍ കുടുങ്ങിയ നിലയില്‍ ഷിജുവിന്റെ മൃതദേഹം കണ്ടെത്തിയത്.
Post Your Comments