
കൊല്ലം : ഷിഗെല്ലാ രോഗത്തിനെതിരെ ജാഗ്രത മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്. കൊല്ലം ജില്ലയിലാണ് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. വയറിളക്ക രോഗമായ ഷിഗെല്ലാ മലിനജലത്തിലൂടെയും വ്യക്തി പരിസര ശുചിത്വമില്ലായ്മയിലൂടെയുമാണ് കൂടുതല്‍ പകരുക.
ഫെബ്രുവരി വരെ രോഗബാധയ്ക്ക് സാധ്യത കൂടുതലാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. വയറു വേദന, പന,വിസര്‍ജ്ജ്യത്തിലൂടെ രക്തസ്രാവം എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. കുഞ്ഞുങ്ങള്‍, പ്രായമായവര്‍, പോഷകാഹര കുറവുള്ളവര്‍ തുടങ്ങിയവരിലാണ് രോഗം പടരാന്‍ കൂടുതല്‍ സാധ്യത.
മതിയായ ചികിത്സ ലഭിച്ചില്ലെങ്കില്‍ രോഗം മരണ കാരണമായേക്കാമെന്നും അരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
Post Your Comments