തിരുവനന്തപുരം: എസ്ബിഐ ട്രഷറി ബ്രാഞ്ച് ആക്രമിച്ച കേസിലെ പ്രതികളുടെ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വിധി പറയും. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. എന്‍ജിഒ നേതാക്കളായ പി കെ വിനുകുമാര്‍, അനില്‍ കുമാര്‍, സുരേഷ് ബാബു, ബിജു രാജ്, ശ്രീവത്സന്‍, സുരേഷ് കുമാര്‍ എന്നിവരുടെ ജാമ്യാപേക്ഷയാണ് ഇന്ന് പരിഗണിക്കുന്നത്. ദേശീയ പണിമുടക്കിന്റെ രണ്ടാം ദിവസം എസ്ബിഐ ശാഖ അടിച്ചു തകര്‍ത്ത കേസിലെ പ്രതികളാണ് ഇവര്‍.
അതേസമയം സ്ഘത്തില്‍ ഉണ്ടായിരുന്നുവെന്നുവെന്ന് പോലീസ് കരുതുന്ന അജയകുമാര്‍ ഇപ്പോഴും ഒളിവിലാണ്. എന്നാല്‍ അജയകുമാറിന് സംഭവവുമായി ബന്ധമില്ലെന്നാണ് കീഴടങ്ങിയവര്‍ മൊഴി നല്‍കിയിരിക്കുന്നത്. ആക്രണത്തില്‍ ബാങ്കിന് ന്നരലക്ഷം രൂപയുടെ നഷ്ടമാണ്ടായി.
Post Your Comments