രണ്ട് മാസം മുമ്പ് തന്റെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച് കടന്നുകളഞ്ഞവരെ പിടികൂടി പൊലീസിനെ ഏല്‍പ്പിച്ച് കാര്‍ ഡ്രൈവര്‍. ബംഗലൂരുവില്‍ ശ്രീരാംപുരില്‍ താമസിക്കുന്ന ശിവകുമാറാണ് തന്റെ ഫോണ്‍ മോഷ്ടിച്ചവരെ വിടാതെ പിടകൂടി കണ്ടെത്തിയത്. ശിവകുമാറിന്റെ പതിനായിരം രൂപ വില വരുന്ന മൊബൈല്‍ രണ്ട് മാസം മുമ്പാണ് മോഷണം പോയത്.
ഷോപ്പിങ്ങിനിടെ രണ്ട് പേര്‍ ശിവകുമാറിന്റെ ഫോണ്‍ മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു. എന്നാല്‍ എല്ലാവരേയും പോലെ ഒരു പരാതി നല്‍കി മറ്റൊരു ഫോണ്‍ വാങ്ങി നിശബ്ദനാകാന്‍ ശിവകുമാര്‍ തയ്യാറായില്ല. ഫോണ്‍ മോഷ്ടിക്കപ്പെട്ടതിന് സമീപമുള്ള കടകളില്‍ നിന്ന് സിസിടിവി ദൃശ്യങ്ങള്‍ കണ്ട് കള്ളന്‍മാരെ ഇദ്ദേഹം കണ്ടെത്തി. പിന്നീട് ഈ സിസിടിവി ദൃശ്യങ്ങള്‍ കൂട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും അയച്ചുകൊടുത്ത് കള്ളന്‍മാരെ പിടികൂടാനുള്ള ശ്രമവും ഇയാള്‍ തുടര്‍ന്നുകൊണ്ടിരുന്നു.
അവസാനം ഈ മാസം 13 ന് ഉപ്പര്‍പെട്ടില്‍ ഒരു കടക്ക് സമീപത്ത് നിന്ന് കള്ളന്‍മാരെ തിരിച്ചറിഞ്ഞ ശിവകുമാര്‍ സുഹൃത്തുക്കളുടെയും സുരക്ഷാജീവനക്കാരുടെയും സഹായത്തോടെ ഇവരെ പിടികൂടി പൊലീസിന് കൈമാറി.
മൊബാല്‍ ഫോണ്‍ മോഷണം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന വലിയ സംഘത്തിലെ രണ്ട് പേരാണ് പിടിയിലായത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റ് രണ്ട് പേര്‍ ഓടി രക്ഷപ്പെട്ടു. മൊബൈള്‍ മോഷ്ടിച്ച് കൊള്ളസംഘത്തിന്റെ നേതാവിന് നല്‍കിയാല്‍ മൊബൈല്‍ ഒന്നിന് ആയിരം രൂപയും ബിരിയാണിയുമാണ് കൂലിയെന്ന് മോഷ്ടാക്കള്‍ പിന്നീട് പൊലീസിനോട് പറഞ്ഞു. നഗരം കേന്ദ്രീകരിച്ച് ഇവരുടെ സംഘത്തിലെ നിരവധി പേര്‍ ഇത്തരത്തില്‍ മോഷണം നടത്തിവരികയാണെന്നം പ്രതികളുടെ മൊഴിയില്‍ നിന്ന് വ്യക്തമായിട്ടുണ്ട്.
Post Your Comments