ന്യൂഡൽഹി: എൻഐഎ നടത്തിയ റെയ്ഡിൽ ഐഎസ് ബന്ധമുള്ള നാല് പേർ പിടിയിൽ. യുപിയിലും പഞ്ചാബിലും ഒരേ സമയം എൻഐഎ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായതെന്നാണ് റിപ്പോർട്ട്. ജനുവരി നാലിന് മീററ്റിൽനിന്നും ആയുധങ്ങളുമായി പിടിയിലായ നയീമിൽനിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഉത്തർപ്രദേശിലെ രാംപുർ, ബുലൻഷഹർ, മീററ്റ്, ഹാപുർ, അംറോഹ എന്നിവിടങ്ങളിലും പഞ്ചാബിലെ ലുഥിയാനയിലും അമൃത്സറിലുമായിരുന്നു റെയ്ഡ്.
ജനുവരി 11നു ഹാപുരിൽനിന്നുഐഎസ് ബന്ധമുള്ള മുഹമ്മദ് അബ്സർ എന്ന ഭീകരനെയും പിടികൂടിയിരുന്നു. കഴിഞ്ഞ ഡിസംബർ 26ന് ഡൽഹിയിലും യുപിയിലും എൻഐഎ നടത്തിയ റെയ്ഡിൽ രാജ്യത്തു വിവിധയിടങ്ങളിൽ ചാവേർ സ്ഫോടനം ഉൾപ്പെടെയുള്ള ആക്രമണങ്ങൾക്കു പദ്ധതിയിട്ട ഐഎസ് ബന്ധമുള്ള പത്ത് പേരെ കസ്റ്റഡിയിൽ എടുത്തിരുന്നു.
Post Your Comments