കൊച്ചി: ‘ദി ഗ്രേറ്റ് ഫാദര്‍’, ‘എബ്രഹാമിന്റെ സന്തതികള്‍’ എന്നീ ഹിറ്റുകള്‍ക്കു ശേഷം മമ്മൂട്ടിയും ഹനീഫ് അദേനിയും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ‘അമീര്‍’. വിജയ കൂട്ടുകെട്ട് വീണ്ടും കൈകോര്‍ക്കുമ്പോള്‍ പ്രേക്ഷകരും പ്രതീക്ഷയിലാണ്. ചിത്രത്തിനായി താരം നല്‍കിയത് 4 മാസത്തെ ഡേറ്റാണെന്നാണ് ഒടുവിലത്തെ വാര്‍ത്ത.
ഈ വര്‍ഷം ഏപ്രില്‍ അവസാനം ചിത്രീകരണമാരംഭിക്കുന്ന ‘അമീര്‍’ 40 കോടി മുതല്‍ മുടക്കുന്ന ബിഗ് ബജറ്റ് ആക്ഷന്‍ ചിത്രമാണ്.
ദുബായ് കേന്ദ്രീകരിച്ചു ചിത്രീകരിക്കുന്ന അമീറിന്റെ സംവിധായകന്‍ വിനോദ് വിജയനാണ്. വ്യത്യസ്ത ഗെറ്റപ്പുകളിലാണ് മമ്മൂട്ടി ചിത്രത്തില്‍ പ്രത്യക്ഷപ്പെടുക. ഹനീഫ് അദേനിയാണ് തിരക്കഥയൊരുക്കുന്നത്. അമീര്‍ എന്ന അധോലോക നായകനായാണ് മമ്മൂട്ടി ചിത്രത്തിലെത്തുകയത്രേ. മലയാളത്തിലെ ഏറ്റവും മികച്ച സ്റ്റൈലിഷ് ആക്ഷന്‍ ചിത്രമാകും ഇതെന്നാണ് ലഭ്യമായ വിവരം. ഇന്ത്യന്‍ സിനിമയിലെ മികച്ച സാങ്കേതിക വിദഗ്ധരും ചിത്രത്തിനായി അണിനിരക്കുന്നു.
Post Your Comments