സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് ചർച്ചകൾ സജീവമാകുന്നതിനിടെ തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കി മലയാളികളുടെ പ്രിയ നടൻ മമ്മൂട്ടി. സജീവ് രാഷ്ട്രീയത്തിൽ താൽപര്യമില്ലെന്നും സ്ഥാനാർത്ഥിയാകാൻ ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും മമ്മൂട്ടി വ്യക്തമാക്കി. ദി പ്രീസ്റ്റ് എന്ന ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് നടന്ന വാർത്താ സമ്മേളനത്തിലായിരുന്നു മമ്മൂട്ടി വ്യക്തമാക്കിയത്.
‘ഞാൻ രാഷ്ട്രീയത്തിൽ വരുന്നുവെന്ന വാർത്തകൾ കണ്ടിട്ടുണ്ട്. അത്തരം കാര്യങ്ങളോട് ഞാൻ പ്രതികരിക്കാറില്ല. എന്റെ ഏറ്റവും വലിയ രാഷ്ട്രീയമാണ് ഞാൻ ചെയ്തുകൊണ്ടിരിക്കുന്നത്. അത് സിനിമയാണ്’. മമ്മൂട്ടി വ്യക്തമാക്കി. അതേസമയം, സംസ്ഥാനത്ത് സെക്കന്റ് ഷോ നടത്താൻ അനുമതി നൽകിയതിന് പിന്നാലെ ദി പ്രീസ്റ്റിന്റെ റിലീസ് തീയ്യതി പുറത്തുവിട്ടു. ചിത്രം വ്യാഴാഴ്ച പ്രദർശനത്തിനെത്തും.
Post Your Comments