KeralaLatest News

റിപ്പബ്ലിക് ദിന പരേഡില്‍ യശസ്സുയര്‍ത്താന്‍ മലയാളി വനിതയും

അമ്മയുടെ പ്രചോദനവും പിന്തുണയുമാണ് തന്നെ വ്യോമസേനയില്‍ എത്തിച്ചതെന്ന് രാഗി പറഞ്ഞു

ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ രാജ്യത്തിന്റെ സൈനികശക്തി പ്രദള്‍പ്പിക്കുന്ന പരേഡില്‍ നായക സ്ഥാനത്തെത്തുന്നത് മലയാളി വനിത.  ഫ്‌ളൈയിങ്‌ ഓഫീസറായ രാഗി രാമചന്ദ്രനാണ് കേരളത്തിന്റെ അഭിമാനമാകുന്നത്. വ്യോമസേനാസംഘത്ത നയിക്കുന്ന നാലു പേരില്‍ ഒരാളാണ്  രാഗി. കൊല്ലം പുനലൂര്‍ സ്വദേശിയാണ് രാഗി.

എം.ഐ-17 ഹെലികോപ്റ്റര്‍ പൈലറ്റായ രാഗി തന്റെ ആദ്യ റിപ്പബ്ലിക് ദിന പരേഡില്‍ തന്നെയാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. തെലങ്കാനയിലെ ഡുണ്ടിഗല്‍ വ്യോമസേനാ അക്കാദമിയില്‍ നിന്നും 2016 ഡിസംബറിലാണ് പരിശീലനം പൂര്‍ത്തിയാക്കി രാഗി സേനയില്‍ ചേര്‍ന്നത്.

അമ്മ ലെഫ്. കേണല്‍ വിജയകുമാരി മിലിട്ടറി നേഴ്‌സിങ് സര്‍വീസില്‍ ഉ്‌ദ്യോഗസ്ഥയായിരുന്നു. അമ്മയുടെ പ്രചോദനവും പിന്തുണയുമാണ് തന്നെ വ്യോമസേനയില്‍ എത്തിച്ചതെന്ന് രാഗി പറഞ്ഞു. മൂത്ത സഹോദരി രശ്മി കരസേനയില്‍ ക്യാപ്റ്റനാണ്.

അമ്മയുടെ ജോലിയെ തുടര്‍ന്ന് കേരളത്തില്‍ അധികം താമസിച്ചിട്ടില്ലെങ്കിലും നാടുമായി മികച്ച ബന്ധമാണ് രാഗി സൂക്ഷിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button