Latest NewsKerala

ഏറ്റവും പുതിയ ബാര്‍ക് റേറ്റിംഗ് പുറത്ത്: പോയ വാരത്തിലെ മലയാളം ചാനലുകളുടെ പ്രകടനം ഇങ്ങനെ

തിരുവനന്തപുരം•ടെലിവിഷന്‍ ചാനലുകളുടെ ജനപ്രീയതയുടെ അളവ്കോലായ ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍ ഇന്ത്യ (ബാര്‍ക്) യുടെ ഏറ്റവും പുതിയ റേറ്റിംഗ് പുറത്തുവന്നു. 2019 ജനുവരി 5 ശനിയാഴ്ച തുടങ്ങി 11 വെള്ളിയാഴ്ച അവസാനിച്ച രണ്ടാംവാരത്തിലെ റേറ്റിംഗാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

പുതിയ റേറ്റിംഗ് പ്രകാരം 44715000ഇംപ്രഷനോടെ എഷ്യാനെറ്റ് ന്യൂസ് ഒന്നാം സ്ഥാനത്ത് തുടരുന്നു. 25021000 ഇംപ്രഷനോടെ മാതൃഭൂമി ന്യൂസ് രണ്ടാം സ്ഥാനത്തും തുടരുന്നു. 24434000 ഇംപ്രഷനുള്ള മാതൃഭൂമി ന്യൂസ് വീണ്ടും മൂന്നാം സ്ഥാനത്ത് തിരിച്ചെത്തി. മുന്‍ വാരത്തില്‍ മൂന്നാം സ്ഥാനത്തായിരുന്ന ജനം ടിവി ഇത്തവണ നാലാം സ്ഥാനത്താണ്. 17716000 ആണ് ജനം ടിവിയുടെ ഇംപ്രഷന്‍. ന്യൂസ് 18 കേരളം അഞ്ചാം സ്ഥാനം നിലനിര്‍ത്തി.

മലയാളം വിനോദ ചാനലുകളില്‍ ഏഷ്യാനെറ്റ് ഒന്നാം സ്ഥാനം നിലനിര്‍ത്തുന്നു. മുന്‍ വാരത്തില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ഫ്ലവേഴ്സ് ചാനല്‍ ഇത്തവണ തലനാരിഴയ്ക്ക് രണ്ടാംസ്ഥാനം തിരിച്ചുപിടിച്ചു. കഴിഞ്ഞയാഴ്ച രണ്ടാം സ്ഥാനത്തായിരുന്ന മഴവില്‍ മനോരമ ഇത്തവണ മൂന്നാംസ്ഥാനത്താണ്. സൂര്യ ടി.വി നാലാം സ്ഥാനത്തും ഏഷ്യാനെറ്റ് മൂവീസ് അഞ്ചാം സ്ഥാനത്തും തുടരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button