![RANJI TROPHY](/wp-content/uploads/2019/01/ranji-trophy-1.jpg)
വയനാട്:രജ്ഞി ട്രോഫിയില്‍ കേരളം ചരിത്ര വിജയം കരസ്ഥമാക്കിയതിനു പിന്നാലെ ചിച്ചിനെ വിമര്‍ശിച്ച് ഗുജാറാത്ത് ക്യാപ്റ്റന്‍ പാര്‍ത്ഥിവ് പട്ടേല്‍. രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലിന് അനുയോജ്യമായ രീതിയിലായിരുന്നില്ല കൃഷ്ണഗിരിയിലെ പിച്ചൊരുക്കിയത്. പിച്ചിന്റെ സ്വഭാവം എല്ലാവരും കണ്ടതാണ്. ഇക്കാര്യത്തില്‍ മാച്ച് റഫറിക്ക് പരാതി നല്‍കുന്ന കാര്യം ടീം ആലോചിക്കുമെന്നും പാര്‍ത്ഥിവ് പറഞ്ഞു.
ഗുജറാത്തിനെ 113 റണ്‍സിന് തകര്‍ത്താണ് കേരളം രഞ്ജി ട്രോഫി സെമിയില്‍ എത്തിയത്. നേരത്തേ രണ്ടുവട്ടം ക്വാര്‍ട്ടറിലെത്തിയ കേരളത്തിന് ആദ്യമായാണ് സെമിയില്‍ എത്താന്‍ കഴിഞ്ഞത്. ക്രിക്കറ്റില്‍ രാജ്യത്തെ മുന്‍നിര ടീമിുകളിലൊന്നാവാനും ഈ നേട്ടത്തോടെ കേരളത്തിന് കഴിഞ്ഞു. അതേസമയം കേരളത്തിന്റെ സെമിഫൈനല്‍ പോരാട്ടവും കൃഷ്ണഗിരിയില്‍ തന്നെ നടന്നേക്കുമെന്നാണ് സൂചന.
Post Your Comments