Latest NewsTechnology

ഈ ആപ്പുകള്‍ നീക്കം ചെയ്യാന്‍ തയ്യാറെടുത്ത് ഗൂഗിള്‍ പ്ലേ സ്റ്റോര്‍

വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ ചോരുന്നത് തടയാൻ സംശയാസ്പദമായ ആപ്പുകള്‍ ഒഴിവാക്കാനനൊരുങ്ങി ഗൂഗിള്‍ പ്ലേ സ്റ്റോര്‍. ഉപഭോക്താക്കളുടെ കാള്‍ ലോഗും, എസ്എംഎസും വായിക്കുന്നതിനുള്ള അനുമതി ആവശ്യമായ ആപ്പുകളായിരിക്കും ഒഴിവാക്കുക.

പ്രൊജക്ട് സ്‌റ്റ്രോബ് എന്നാണ് പുതിയ ഓപ്പറേഷന്റെ പേര്. യഥാര്‍ഥ ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ആപ്പുകള്‍ക്ക് അത്തരം ഡാറ്റയിലേക്ക് ഗൂഗിള്‍ ആക്‌സസ് അനുവദിക്കും. ഡെവലപ്പര്‍മാര്‍ പെര്‍മിഷന്‍ ഡിക്ലറേഷന്‍സ് ഫോം ഇതിനായിസബ്മിറ്റ് ചെയ്യണം. എല്ലാ ഡെവലപ്പര്‍മാരെയും ഇമെയില്‍ മുഖാന്തരം ഇക്കാര്യംഅറിയിച്ചിരുന്നു. 90 ദിവസത്തിനുള്ളില്‍ ഫോം സബ്മിറ്റ് ചെയ്യാൻ ആവശ്യപ്പെട്ട് സമയ പരിധി അവസാനിച്ച സാഹചര്യത്തിലാണ് ആപ്പുകള്‍ നീക്കം ചെയ്യാന്‍ ഗൂഗിള്‍ തയ്യാറെടുക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button