കോഴിക്കോട്: ശുചി മുറികള്‍ കണ്ടെത്താന്‍ സഹായിക്കാന്‍ ഗൂലിളും. ഇതിന്റെ ഭാഗമായി ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെ പൊതു ശുചിമുറികള്‍ ഗൂഗിള്‍ മാപ്പില്‍ അടയാളപ്പെടുത്തുന്നു. സ്വച്ഛ് ഭാരത് അഭിയാനു കീഴിലാണ് ഇത്തരം ഒരു പദ്ധതി ഗൂഗിള്‍ ആരംഭിച്ചിരിക്കുന്നത്. ഇതിനായി ഗൂഗിള്‍ പൊതുജനങ്ങളോട് സമീപത്തുള്ള വൃത്തിയുള്ള ശുചിമുറികള്‍ അടയാളപ്പെടുത്താന്‍ ആവശ്യപ്പെട്ടിട്ടുമുണ്ട്. നിലവാരം അനുസരിച്ച് മാര്‍ക്ക് ഇടാനും ശുചിമുറിയുടെ ചിത്രം അപ്ലോഡ് ചെയ്യാനും കഴിയും. നഗരത്തില്‍ എത്തുന്ന അപരിചിതര്‍ക്ക് ഏറെ ഉപകാരമാണിത്.
അതേസമയം ഈ ശുചിമുറികളുടെ കാര്യം അടുത്തിടെയായി ഗൂഗിളില്‍ ലഭ്യമാകുന്നുണ്ടെങ്കിലും ഇവയൊക്കെ ഉപയോഗയോഗ്യമാണോ എന്നത് അവിടെ ചെന്നാല്‍ മാത്രമേ അറിയൂ. ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ് കോഴിക്കോട് നഗരം. ഇവിടെയുണ്ടായിരുന്ന ശുചിമുറികള്‍ പണ്ടേ പൂട്ടിക്കിടക്കുകയാണ്. പകരം ബയോ ശുചിമുറി ഉണ്ടെങ്കിലും ചെല്ലുന്നവര്‍ക്ക് ഭാഗ്യമുണ്ടെങ്കിലേ അതു തുറന്നിട്ടുണ്ടാവൂ. ഒട്ടുമിക്ക ശുചിമുറികളുടെയും അവസ്ഥ വ്യത്യസ്തമല്ല.
എന്നാല്‍ കോഴിക്കോട് ബീച്ച്, കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന്‍ പുതിയ സ്റ്റാന്‍ഡ്, പാളയം, മിഠായിത്തെരുവ്, മാനാഞ്ചിറ ഹെഡ്പോസ്റ്റ് ഓഫിസിനു സമീപം, ജില്ലാ കോടതിക്കു സമീപം, ചെറൂട്ടി റോഡ് തുടങ്ങിയിടങ്ങളിലെ 20-ഓളം ശുചിമുറികളുടെ സ്ഥാനം നിലവില്‍ ലഭ്യമാണ്. ഇന്റര്‍നെറ്റില്‍ ശുചിമുറികള്‍ തിരയുന്നതിന് ഗൂഗിള്‍ മാപ്പ്, ഗൂഗിള്‍ ബ്രൗസര്‍ തുറന്ന് . ‘ടോയ്ലറ്റ് നിയര്‍ മീ’ എന്നാണ് തിരയേണ്ടത്. സമീപത്തുള്ള ശുചിമുറികളുടെ വിവരങ്ങള്‍ കിട്ടുന്നതോടൊപ്പം തന്നെ ഇവയിലേയ്ക്കുള്ള ദൂരവും കാണാം. വനിതകള്‍ക്കു മാത്രമുള്ള ശുചിമുറി, ബയോ ശുചിമുറി, ഇ-ശുചിമുറി എന്നിവ പ്രത്യേകം തിരിച്ചറിയാനുള്ള സംവിധാനവുമുണ്ട്.
Post Your Comments