കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ വിവിധ ബിരുദ, ബിരുദാനന്തര കോഴ്സുകളിലേക്ക് 2019-20 അധ്യയന വർഷത്തേക്കുള്ള ഓണ്‍ലൈൻ പ്രവേശന പരീക്ഷ ഏപ്രിൽ ആറ്, ഏഴ് തീയതികളിൽ നടക്കും. ഈ മാസം 30 മുതൽ ഫെബ്രുവരി 28 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷാ ഫീസ് 1000 രൂപ. വിശദവിവരങ്ങൾ ഔദ്യോഗിക വെബ്സൈറ്റായ admissiosn.cu sat.ac.in ൽ ഈ മാസം 30 മുതൽ ലഭ്യമാവും. എംഎസ്സി, എൽഎൽഎം, എംവോക്, എംസിഎ, ബിവോക്, എൽഎൽബി, ബിടെക് (ലാറ്ററൽ എൻട്രി) പ്രവേശന പരീക്ഷകൾ ഏപ്രിൽ ആറിനും, ബിടെക്, എംഎ (ഹിന്ദി, അപ്ലൈഡ് ഇക്കണോമിക്സ്), ബിബിഎ എൽഎൽബി, ബികോം എൽഎൽബി, എംസിഎ/എംഎസ്സി (കംപ്യൂട്ടർ സയൻസ്) (ലാറ്ററൽ എൻട്രി) എൽഎൽഎം (ഐപി) പിഎച്ച്ഡി, എൽഎൽഎം (ഐപിആർ) പിഎച്ച്ഡി എന്നീ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ ഏപ്രിൽ ഏഴിനും നടക്കും. രാജ്യത്തെ 28 കേന്ദ്രങ്ങളിലും ദുബായിലും പരീക്ഷാ കേന്ദ്രങ്ങൾ ലഭ്യമാണ്. ഒസിഐ/ പിഐഒ/ സ്റ്റാറ്റസുള്ള ഇന്ത്യക്കാർക്കും വിദേശ വിദ്യാർഥികൾക്കും ഇന്റർനാഷണൽ വിദ്യാർഥികൾക്കായുള്ള പ്രത്യേക കാറ്റഗറിയിൽ അപേക്ഷിക്കാം.
Post Your Comments