തിരുവനന്തപുരം: രഞ്ജിട്രോഫിയില്‍ ചരിത്രവിജയം നേടിയ കേരള ടീമിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിനന്ദിച്ചു. ചരിത്രത്തില്‍ ആദ്യമായി രഞ്ജി സെമിഫൈനല്‍ ബര്‍ത്ത് നേടിയ ടീമിനെ അഭിനന്ദിക്കുന്നുവെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തിയ ഗുജറാത്തിനെ 113 റണ്‍സിന് തകര്‍ത്താണ് കേരളം അവസാന നാലില്‍ സ്ഥാനം പിടിച്ചത്. സെമിയില്‍ നിലവിലെ ചാമ്പ്യന്‍മാരായ വിദര്‍ഭയായിരിക്കും കേരളത്തിന്റെ എതിരാളികള്‍ എന്നാണ് കരുതുന്നത്.
Post Your Comments