KeralaLatest NewsNews

പശുവിനെ തീയിലൂടെ നടത്തുന്ന ആചാരം നിര്‍ത്തണമെന്ന ആവശ്യം ശക്തമാക്കുന്നു

കിച്ചു ഹായിസുവുഡു എന്ന ആചാരം വിവാദമാകുന്നു

ബംഗളൂരു: മകരസംക്രാന്തിയോടനുബന്ധിച്ച് കര്‍ണാടകയിലെ മാണ്ഡ്യയില്‍ നടക്കുന്ന കിച്ചു ഹായിസുവുഡു എന്ന ആചാരം വിവാദമാകുന്നു. പശുക്കളെ തീയിലൂടെ നടത്തുന്ന ആചാരമാണിത്. പശു സംരക്ഷണത്തിന്റെ പേരില്‍ രാജ്യത്ത് കൊലപാതകങ്ങളും അക്രമങ്ങളും വര്‍ധിക്കുന്ന സാഹചര്യത്തിലാണിത്. ഈ ആചാരം അവസാനിപ്പിക്കണമെന്നാണ് ആവശ്യം.

കൂട്ടിയിട്ട തീയിലൂടെ പശുക്കളെ അണിയിച്ചൊരുക്കി ഓടിക്കുന്നതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് ഇങ്ങനെയൊരു ആചാരത്തെപ്പറ്റി കൂടുതല്‍ പേര്‍ അറിയുന്നത്. മകരസംക്രാന്തിയുടെ ഭാഗമായി പരമ്പരാഗതമായി നടത്തുന്ന ആചാരമാണിത്. ജനങ്ങള്‍ക്ക് ക്ഷേമവും ഐശ്വര്യവും ഉണ്ടാകുന്നതിനാണ് ഈ ആചാരം നടത്തുന്നതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പശുക്കള്‍ക്കൊപ്പം ചില ആളുകളും തീയിലൂടെ ഓടുന്നുണ്ട്. വേഗത്തില്‍ ഓടുന്നതിനിടയിലും പശുക്കളുടെ മേല്‍ തീ പടരുന്നത് വ്യക്തമാണ്. മകരസംക്രാന്തി ദിനത്തില്‍ സന്ധ്യയോടെയാണ് ഈ ആചാരം നടത്തുന്നത്. ആചാരം അനുഷ്ടിക്കുന്നതിന് മുന്‍പ് ആവശ്യത്തിന് ഭക്ഷണമെല്ലാം നല്‍കിയശേഷം പശുക്കളെ തീയിലൂടെ ഓടിക്കും. ഇതിനുശേഷം മേയാന്‍ വിടുമെന്നുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button